Breaking News

കേരള കോൺഗ്രസ് ചെയർമാനായിരുന്ന സ്കറിയാ തോമസ് ഒന്നാം ചരമവാർഷിക ദിനാചരണം ബളാൽ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ വള്ളിക്കടവിൽ നടത്തി


വള്ളിക്കടവ്: കേരള കോൺഗ്രസ് ചെയർമാനും മുൻ കോട്ടയം എം.പി.യുമായിരുന്ന സ്കറിയാ തോമസിൻ്റെ ഒന്നാം ചരമവാർഷിക ദിനാചരണം പാർട്ടി ബളാൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വള്ളിക്കടവിൽ നടത്തി.

വൈ.എം. സി.എ. ഹാളിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് ബളാൽ മണ്ഡലം പ്രസിഡണ്ട് ബിജു വരാച്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗം ജോർജുകുട്ടി തോമസ് മാടപ്പള്ളി  മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.

സെക്രട്ടറി സണ്ണി പുതനപ്ര , അഗസ്റ്റിൻ കെ.യു.ജിജി തോമസ് എന്നിവർ പ്രസംഗിച്ചു.

No comments