Breaking News

റോയൽ എഡുക്കേഷൻ ഗ്രൂപ്പ് കരിയർ ഗൈഡൻസ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ സെൻ്റ് ജൂഡ്സ് ആർട്സ്&സയൻസ് കോളേജിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ എഡുക്കേഷൻ ഗ്രൂപ്പ് കരിയർ ഗൈഡൻസ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ സെൻ്റ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. ഡിഗ്രി പഠനത്തിന് ശേഷം വിദേശ രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാനുതകുന്ന മാർഗങ്ങൾ വിശദീകരിക്കുന്നതായിരുന്നു സെമിനാർ. ശ്രീ ബിബിൻ ടോം, എബിൻ സെബാസ്റ്റ്യൻ, ഉണ്ണികൃഷ്ണൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കോളജ് പ്രിൻസിപ്പൽ സി.മെർലിൻ തറപ്പേൽ സ്വാഗതം ആശംസിച്ചു.

No comments