'ലഹരിക്കെതിരെ കൂടെയുണ്ട്..' പോലീസ്, എക്സൈസ് സഹകരണത്തോടെ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ചായ്യോത്ത് വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
ചായ്യോം: ജനമൈത്രിപോലീസ് നീലേശ്വരം പോലീസ് സ്റ്റേഷൻ,നീലേശ്വരം എക്സൈസ് റെയ്ഞ്ച് ഓഫീസ് നീലേശ്വരം കിനാനൂർകരിന്തളം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കൂടെയുണ്ട് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. കിനാന്നൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് തല ഉൽഘാടനം ചായ്യോത്ത് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വാർഡ് മെമ്പർ ധന്യ പി യുടെ അധ്യക്ഷതയിൽ കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ. വി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമറ്റി ചെയർമാൻ അജിത്ത്കുമാർ കെ.വി , ഹെഡ്മാസ്റ്റർ ശ്രീനിവാസൻ എ.പി, പി ടി എ പ്രസിഡന്റ ഭരതൻ കെ.വി, ജനമൈത്രീ ബീറ്റ് ഓഫീസർമാരായ പ്രദീപൻ കോതോളി, ശൈലജ എം ,CDS മെമ്പർ ശാരിക കെ.വി എന്നിവർ സംസാരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ ജി രഘുനാഥൻ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിൽ എല്ലാ വാർഡുകളിലും ലഹരി വിരുദ്ധ ജാഗ്രതാ സമിതിയും , ബോധവൽകരണ ക്ലാസ്സുകൾ നടത്തുകയും ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി അറിയിച്ചു.

No comments