മൂകാംബിക ട്രാവൽസിൻ്റെ നാളത്തെ കാരുണ്യയാത്ര ഗുരുതര രോഗം ബാധിച്ച പാമത്തട്ടിലെ ബിജിനമോൾ, കൊന്നക്കാടെ ജോമോൻ എന്നിവർക്കുള്ള ചികിത്സാ സഹായനിധി സ്വരൂപിക്കാനായി
വെള്ളരിക്കുണ്ട്: പാവപ്പെട്ട രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാക്കാൻ കഴിഞ്ഞ അഞ്ച് വർഷമായി എല്ലാ മാസവും ഒന്നാം തീയ്യതി കാരുണ്യ യാത്ര നടത്തുന്ന മൂകാംബിക ട്രാവൽസിൻ്റെ 59 ആ മത് കാരുണ്യ യാത്ര നാളെ നടക്കും. കിഡ്നി സംബന്ധമായ അസഖം ബാധിച്ച് ദുരിതമനുഭവിക്കുന്ന കൊന്നക്കാട് പാമത്തട്ടിലെ ബിജിനാമോൾക്കും ഇതേ രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്ന കൊന്നക്കാട് സ്വദേശി ജോജോമോനും വേണ്ടിയാണ് മൂകാംബിക ട്രാവൽസ് 59മത് കാരുണ്യ യാത്ര നടത്തുന്നത്. കാസർഗോഡ് ബന്തടുക്ക റൂട്ടിലും ,കാഞ്ഞങ്ങാട് കൊന്നക്കാട് പാണത്തൂർ റൂട്ടിലുമാണ് കാരുണ്യ യാത്ര നടത്തുന്നത്.

No comments