എസ് കെ എസ് എസ് എഫ് കുന്നുംകൈ ഈസ്റ്റ് ശാഖ ആഭിമുഖ്യത്തിൽ മനസ്സൊരുക്കം ആക്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
കുന്നുംകൈ : എസ് കെ എസ് എസ് എഫ് കുന്നുംകൈ ഈസ്റ്റ് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നുംകൈ ഈസ്റ്റ് മദ്രസ ഹാളിൽ വെച്ച് മനസ്സൊരുക്കം ആക്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. SKSSF ശാഖ പ്രസിഡണ്ട് എ.സി ഫൈസലിന്റെ അധ്യക്ഷതയിൽ എസ്.ഐ.എസ് കുന്നുംകൈ ഈസ്റ്റ് ശാഖ പ്രസിഡണ്ട് കെ.എൻഅബ്ദുൽ റഹിമാൻ ഹാജി ഉൽഘാടനം ചെയ്തു.
ശിഹാബുദ്ധിൻ ഫൈസി ക്ലാസ്സിനു നേത്യത്വം നൽകി വി.കെസുബൈർ സ്വാഗതം പറഞ്ഞ പരിപാടിയിൽ എൻ.ഐ.ജെ പ്രസിഡണ്ട് കെ.പി അബ്ദുള്ള , പഞ്ചായത്ത് സെക്രട്ടറി ടി ജാഫർ സ്വാദിഖ് മൗലവി , പെരുമ്പട്ട മേഖല വിഖായ സെക്രട്ടറി പി.കെ ബഷീർ തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു

No comments