Breaking News

തെരുവ് നായയുടെ കടിയേറ്റ് വേദനയിൽ നീറുന്ന വെള്ളരിക്കുണ്ട് പാത്തിക്കരയിലെ വിവേക് എന്ന രണ്ടരവയസ്സുകാരന് പുഞ്ചിരിക്കാൻ നിങ്ങളുടെ സഹായം വേണം...


വെള്ളരിക്കുണ്ട് : തെരുവ് നായയുടെ കടിയേറ്റ് മുഖത്ത്‌ ഗുരുതരമായി പരിക്കേറ്റ രണ്ടരവയസ്സുകാരന് വേദന അകറ്റി നിഷ്ക്കളങ്കതയുടെ പുഞ്ചിരിതൂകാൻ അലിവുള്ളമനസുകൾ കൈ കോർക്കണം...

വെള്ളരിക്കുണ്ട് പാത്തിക്കരയിലെ നിർദ്ദന കുടുംബ മായ  കോട്ടക്കുഴി ഷിനോജ് രേഷ്മ ദമ്പതികളുടെ ഏകമകൻ വിവേക് ആണ് തെരുവ് നായയുടെ കടിയേറ്റ് ഗുരു തര പരിക്കുകളോടെ  കോഴിക്കോട് മെഡിക്കൽ കോളേജിൽ വേദനയിൽ നീറി കരയുന്നത്..

രണ്ട് ദിവസം മുൻപ് അമ്മ രേഷ് മയുടെ കൈപിടിച്ച് തറവാട്ടു വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക്  പോകുന്നതിനിടെയാണ് വിവേകിനെ തെരുവ് നായ ആക്രമിച്ചത്... കുരച്ചുകൊണ്ട് നായ വിവേകിന്റെ  ദേഹത്തേക്ക് ചാടി വീഴുകയും നിലത്ത്‌ ഇട്ട് കടിച്ചു കീറുകയുമായിരുന്നു..

അമ്മ രേഷ്മബഹളം വച്ചും കല്ല് കൊണ്ട് പട്ടിയെ എറിഞ്ഞും ഓടി ക്കുമ്പോഴേക്കും വിവേകിന് ഗുരുതരമായി പരിക്കേറ്റിരിന്നു.. മുഖത്തിന്റെ ഒരു ഭാഗം പട്ടി കടിച്ചെടുത്തു.. നിലത്ത്‌ രക്തത്തിൽ പിടയുന്ന മകനെ രക്ഷപ്പെടുത്തുവാനുള്ള രേഷ്മ യുടെ നിലവിളി കേട്ട് അയൽ വാസികൾ ഉൾപ്പെടെ ഉള്ളവർ ഓടിയെത്തി.. നാട്ടുകാരുടെ സഹായത്തോടെ വിവേകിനെ ആദ്യം വെള്ളരിക്കുണ്ടിലെ സഹകരണആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട്ടേക്കും കൊണ്ടു പോയി. മുഖത്തെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടേക്ക് മറ്റുകയായിരുന്നു..

മുഖത്തുപ്ലാസ്റ്റിക് സർജറി നടത്തിയാൽ മാത്രമാണ് വിവേകിന്റെ മുഖത്ത്‌ പുഞ്ചിരി വിടരുക. ഇതിനായി നിർദ്ധനകുടുംബം ഉള്ളതെല്ലാം വിറ്റു പെറുക്കാൻ പോലും തയ്യാറാണ്. എന്നാൽ കുട്ടിയുടെ പ്രായം പ്ലാസ്റ്റിക് സർജറിക്ക് ഒരു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മാത്രവുമല്ല കടിച്ചനായയ്ക്ക് പേ ഉണ്ടോ എന്നും അറിയണം. നിലവിൽ നായ കടിച്ചാൽ ചെയ്യുന്ന പ്രാഥമിക ചികിത്സകൾ മാത്രമാണ് വിവേകിന് നൽകിയിരിക്കുന്നത്..

മുഖത്തെ വേദന കടിച്ചമർത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വിവേക് എന്ന രണ്ടര വയസ്സുകാരനെ നിഷ്കളങ്കതതുളുമ്പുന്ന പുഞ്ചിരിയുടെ ലോകത്തേക്ക് തിരികെ കൊണ്ട് വരാൻ അലിവുള്ളവർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം....

വിവേകിനെ സഹായിക്കാൻ മനസ്സുള്ളവർക്ക് ബന്ധപ്പെടാം..

Kerala Gramin Bank

Vellarikkund Branch

A/c No: 40511101021426

IFSC: KLGB0040511

Name: Reshma VP

MOB:8281572360

No comments