വെള്ളരിക്കുണ്ട് പുതിയ ബസ്റ്റാൻ്റിലെ പൊതു ശൗചാലയ പരിസരത്ത് പരസ്യ മദ്യപാനം പതിവാകുന്നു സ്ത്രീകൾക്കും യാത്രക്കാർക്കും ശല്യമായി മാറുന്നു
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പുതിയ ബസ്റ്റാൻ്റ് കേന്ദ്രീകരിച്ച് ലഹരി മാഫിയകളും സാമൂഹ്യ വിരുദ്ധരും തമ്പടിക്കുന്നു. പഞ്ചായത്ത് പൊതു ശൗചാലയത്തിൽ പട്ടാപ്പകൽ അജ്ഞാതർ വന്ന് പരസ്യ മദ്യപാനം നടത്തുന്നതിനാൽ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർക്ക് പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ പോലും കയറി ചെല്ലാൻ പറ്റാത്ത സ്ഥിതിയാണ്. ബസ്റ്റാൻ്റ് പരിസരത്തെ വിദേശമദ്യശാലയിൽ നിന്നും മദ്യം വാങ്ങി ഇവിടെ ഇരുന്ന് പരസ്യ മദ്യപാനം നടത്തുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് വിദേശമദ്യശാലക്ക് സമീപത്ത് പരസ്യ മദ്യപാനത്തിൽ ഏർപ്പെട്ട രണ്ട് പേരെ പിടികൂടി പോലീസ് കേസെടുത്തിരുന്നു. പോലീസിൽ വിവരം നൽകുന്നവരെ സ്ഥാപനത്തിൽ കയറി അക്രമിച്ച സംഭവവും തൊട്ടുപിന്നാലെയാണ്. മദ്യപിച്ച് ടൗണിൽ അഴിഞ്ഞാടുന്നവരെ നിയന്ത്രിക്കാൻ നടപടി ഉണ്ടാവണമെന്നാണ് യാത്രക്കാരും പരിസരത്തെ വ്യാപാരികളും പറയുന്നത്. സംഭവം പോലീസിൻ്റേയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്

No comments