Breaking News

'ലഹരിക്കെതിരെ കൂടെയുണ്ട്': കിനാനൂർ കരിന്തളം പുലയനടുക്കത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി വെള്ളരിക്കുണ്ട് എസ്.ഐ വിജയകുമാർ എം.പി ഉദ്ഘാടനം ചെയ്തു



വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്,  നീലേശ്വരം എക്സൈസ് റെയ്ഞ്ച് ഓഫീസ്സ്, കിനാനൂർ-കരിന്തളം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ 'ലഹരിക്കെതിരെ കൂടെയുണ്ട്' ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പുലയനടുക്കം സുബ്രഹ്മണ്യൻ കോവിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്ലാസ്സ് പതിനൊന്നാം വാർഡ് മെമ്പർ ചിത്രലേഖയുടെ അധ്യക്ഷതയിൽ വെള്ളരിക്കുണ്ട് എസ് ഐ  വിജയകുമാർ എം പി  ഉദ്ഘാടനം ചെയ്തു. കാസർകോട് പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ മധു,സിവിൽ എക്സൈസ് ഓഫീസർസജിത്ത് എന്നിവർ വിഷയാവതരണം നടത്തി. എഡിഎസ് പ്രസിഡണ്ട്,സെക്രട്ടറി കുഞ്ഞുമാണി,ഓമന , ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ ഷിജിത്ത്, അനൂപ്,എന്നിവർ സംസാരിച്ചു. കുട്ടികൾ അടക്കം മാരകമായ ലഹരി മരുന്നുകൾക്ക്  അടിമയാകുന്നു എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ആണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ വി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ പോലീസ് കൂടെയുണ്ട് എന്ന കാമ്പയിൻ എല്ലാ വാർഡുകളിലും നടത്തുന്നത്.

No comments