Breaking News

പദ്ധതി വിഹിതം ചിലവഴിച്ച് പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തി


പരപ്പ: പദ്ധതി പ്രവർത്തനം പൂർത്തിയാകുമ്പോൾ 108.25 % തുകയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കി കൊണ്ട് പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ സംസ്ഥാനത്തു രണ്ടാം സ്ഥാനത്തെത്തി. ഭവന നിർമ്മാണം.13952216, കുടിവെള്ളം 10574840, ശുചിത്വം 10094238, പട്ടിക ജാതി /വർഗ വിദ്യാർത്ഥി സ്കോളർഷിപ് 10600000, ആരോഗ്യമേഖല 10988290, ക്ഷീരമേഖല 6538552, വനിതാ തൊഴിൽ 2100000, പശ്ചാത്തലം 10300000,

സേവന മേഖലയിലെ വിവിധ പദ്ധതി കൾ, കോവിഡ് ആംബുലൻസ്. മറ്റ് കോവിഡ് അനുബന്ധ പദ്ധതി കൾ, സ്മാർട്ട്‌ അംഗൻവാടി,ഭിന്നശേഷി സഹായ ഉപകരണങ്ങൾ, ക്യാൻസർ പരിശോധന ക്യാമ്പ്. ചെക്ക് ഡാമുകൾ  സ്ത്രീ സൗഹൃദ ടോയ്ലറ്റ്, ബ്ലോക്ക്‌ പരിധിയിലെ മുഴുവൻ സ്കൂളുകളിലും കളക്ട്ടെ ർസ് @സ്കൂൾ  തുടങ്ങിയ പദ്ധതി കൾ സമയബന്ധിത മായി പൂർത്തീകരിച്ചു ഈ നേട്ടത്തിലേയ്ക്ക് എത്തിയത്.

No comments