Breaking News

കോൺഗ്രസ്‌ ഡിജിറ്റൽ മെമ്പർഷിപ്പ് ക്യാമ്പ് ഇന്ന് അവസാനിക്കും ബാളാലിൽ പ്രവർത്തനം സജീവമാക്കി നേതാക്കൾ


വെള്ളരിക്കുണ്ട് :രാജ്യ വ്യാപകമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രഖ്യാപിച്ച ഡിജിറ്റൽ മെമ്പർ ഷിപ്പ് ക്യാമ്പയിൻ ഇന്ന് അവസാനിക്കുമ്പോൾ എല്ലാ കോൺഗ്രസ്‌ പ്രവർത്തകനും മെമ്പർഷിപ്പ് ലഭിച്ചു എന്ന് ഉറപ്പ് വരുത്താൻ ഉള്ള ശ്രമത്തിലാണ് നേതാക്കൾ. ബളാൽ മണ്ഡലത്തിൽ ദേശീയ നേതാക്കൾ അടക്കം വീട് കയറി അംഗങ്ങളെ ചേർത്തത് പ്രവർത്തകരിൽ ആവേശം സൃഷ്ടിച്ചു. ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റും, ദേശീയ കമ്മിറ്റി അംഗവും ആയ പി ജി ദേവ്,  കൊന്നക്കാട് പ്രദേശത്തെ ബൂത്തു തല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.രമ്യ രതീഷ്, ലിൻസി, ജെയിൻ തോക്കാനാട്ട് എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ബളാലിലും, കള്ളാറിലും കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഹരീഷ് പി നായർ, ഡാർലിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിച്ചു.ബളാലിൽ 

ബൂത്ത്‌ നമ്പർ 112ൽ ആദ്യകാല കോൺഗ്രസ്‌ പ്രവർത്തകൻ ഗോപാലൻ നായർക്ക് കോൺഗ്രസ്‌ ബളാൽ ബ്ലോക്ക് സെക്രട്ടറി വി മാധവൻ നായർ കോൺഗ്രസ്‌ അംഗത്വം നൽകി.ഡിജിറ്റൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാ ഫെസിലിറ്റെറ്റർ  ഡാർലിൻ ജോർജ് കടവൻ, ശ്രീപാദ്, പ്രമോദ് എന്നിവർ പങ്കെടുത്തു. വള്ളിക്കടവിൽ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി അംഗം എൻ ഡി വിൻസെന്റ്, പഞ്ചായത്ത്‌ അംഗം ജെസ്സി ചാക്കോ, നിമിഷ, ജോർജ് പ്രകാശ്, സുബിത്, ജോസഫ് ജിജി വാട്ടപ്പള്ളി എന്നിവർ നേതൃത്വം നൽകി. ചുള്ളിയിൽ കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി ബാലചന്ദ്രൻ ചുള്ളി, ഐ എൻ ടി യുസി മണ്ഡലം പ്രസിഡന്റ്‌ സിബിച്ചൻ പുളിങ്കാല, പഞ്ചായത്ത്‌ അംഗം അപ്പച്ചൻ എന്നിവർ അംഗങ്ങളെ ചേർക്കാൻ വീടുകൾ കയറി പ്രചരണം നടത്തി.കാര്യോട്ട് ചാലിൽ ലിബിൻ ആലപ്പാട്ട്, മീനാക്ഷി ബാലകൃഷ്ണൻ എന്നിവരും അംഗത്വ പ്രചരണതിന്റെ ഭാഗമായി ഗൃഹ സന്ദർശനം നടത്തി.

No comments