Breaking News

ഒടയഞ്ചാൽ ആലടുക്കം അങ്കനവാടിക്ക് പുതിയ കെട്ടിടം യാഥാർത്ഥ്യമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു

              

ഒടയഞ്ചാൽ: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത്, മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, പരപ്പ ബ്ലോക്ക് പഞ്ചായത്ത്, വനിത ശിശുക്ഷേമ വകുപ്പും സംയുക്തമായി നിര്‍മ്മിച്ച ആലടുക്കം അംഗന്‍വാടിയുടെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി നിര്‍വ്വഹിച്ചു. 

കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷത വഹിച്ചു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ എം വിജയകുമാര്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയര്‍പേഴ്‌സണ്‍ കെ ശകുന്തള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍, കോടോം ബേളൂര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗോപാലകൃഷണന്‍, പരപ്പ ബ്ലോക്ക് മെമ്പര്‍ ശ്രീലത പി.വി, പഞ്ചായത്തംഗം ബിന്ദു കൃഷ്ണന്‍, കെ.വി കേളു, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സുമയ്യ എന്നിവര്‍ സംസാരിച്ചു. സി പവിത്രന്‍ സ്വാഗതവും അംഗന്‍വാടി ടീച്ചര്‍ കാവ്യ നന്ദിയും പറഞ്ഞു.

No comments