Breaking News

"പൊതു ഇടം എന്റേതും.." പരപ്പയിൽ വനിതകൾ രാത്രിനടത്തം സംഘടിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു


പരപ്പ: പരപ്പബ്ലോക്ക്   വനിതാ ശിശു വികസന വകുപ്പും സംയുക്തമായി  കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ പരപ്പ ടൌണിൽ രാത്രി നടത്തം സംഘടിപ്പിച്ചു. സ്ത്രീകൾക്ക്  ഒറ്റയ്ക്ക് രാത്രി സഞ്ചരിക്കുവാൻ സ്വയം പ്രാപ്തരാകണമെന്നും പുതിയ കാലത്ത് സ്ത്രീകൾക്ക് നിർഭയമായി രാത്രി സഞ്ചരിക്കാൻ കഴിയണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. പരപ്പച്ചാലിൽ നിന്നും കമ്മാടത്ത് നിന്നും താഴെ പരപ്പ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തിയ വനിതകളുടെ സംഘങ്ങളും ഒത്തുചേർന്നു. പൊതുയിടം എന്റേത് കൂടി ആണെന്നും നിർഭയമായി യാത്ര ചെയ്യും എന്നും അസമയത്തും രാത്രിയിൽ ചെയ്യും എന്ന് രാത്രി നടത്തത്തിൽ പങ്കെടുത്തവർ മെഴുകുതിരി കത്തിച്ച് പ്രതിജ്ഞ ചൊല്ലി. നിർഭയ ദിനാചരണത്തോട് അനുബന്ധിച്ച് വനിതാദിനമായ മാർച്ച് 8 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പരിപാടികളുടെ ഭാഗമായിട്ടാണ് പരപ്പ ഐ.സി.ഡി.എസ് രാത്രി നടത്തം സംഘടിപ്പിച്ചത് ശിശുവികസനപദ്ധതി ഓഫീസർ ജെ. ജ്യോതി പരിപാടികൾക്ക് നേതൃത്വം നൽകി കുടുംബശ്രീ അംഗങ്ങൾ അങ്കണവാടി പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ രാഷ്ട്രീയ സംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. ടി. ത്രിവേണി സ്വാഗതം പറഞ്ഞു. സി ഡി പി.ഒ. ജെ. ജ്യോതി അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി. എം.ലക്ഷ്മി ഉദ്ഘാടനം നിർവ്വഹിച്ചു. രാധാ വിജയൻ , ശാന്ത പട്ളം, റീജ വി , സെക്കീന രാജു. , അഗജ ഏ.ആർ തുടങ്ങിയവർ പ്രസംഗിച്ചു.

No comments