Breaking News

നീലേശ്വരം-ഇടത്തോട് റോഡ് പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നതിൽ വ്യാപക പ്രതിഷേധം ചായ്യോം പ്രദേശത്ത് പൊടിശല്യവും യാത്രാദുരിതവും


ചായ്യോം: നീലേശ്വരം-ഇടത്തോട് റോഡ് പ്രവർത്തി കോൺടാക്ടറുടെ അനാസ്ഥയിലും ഉത്തരവാദിത്വമില്ലായ്മയിലും ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു 2019 ൽ തുടങ്ങിയ പണി 2020ൽ പൂർത്തീകരിക്കാനാകാതെ കാലാവധി കഴിഞ്ഞിട്ടും വീണ്ടും റീടെണ്ടർ കൊടുത്തിട്ടും പണി ഇഴഞ്ഞ് നീങ്ങുകയാണ്. ജനങ്ങൾ പൊടിപടലങ്ങളും യാത്രാദുരിതവും പേറി കൊണ്ടിരിക്കുകയാണ്. ജനങ്ങളെ മൊത്തം ബാധിച്ചിരിക്കുന്ന ഈ പ്രശ്നത്തിൽ ഉത്തരവാദിത്വപ്പെട്ട അധികാരികൾ ഇതുവരെ ഇടപെടാത്തതിലും റോഡ് നിർമ്മാണത്തിൻ്റെ പൂർത്തികരണം മന്ദഗതിയിലായതും വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പൊടിശല്യം കാരണം വ്യാപാരികൾക്ക് കട തുറക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. സ്ക്കൂൾ കുട്ടികൾ അടക്കം വാഹന യാത്രക്കാരും കാൽനടയാത്രക്കാരും യാത്ര ദുരിതം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ അനാസ്ഥക്കെതിരെ രാഷ്ട്രീയ ഭേതമന്യേ ജനങ്ങൾ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. മിക്സിംഗ്‌ പ്ലാൻ്റിൻ്റെ പ്രവർത്തനം പോലും നിശ്ചലമാക്കിയിരിക്കുകയാണെന്നും വ്യക്തമായ പ്രതിവിധിയില്ലാതെ ഇനി മുന്നോട്ട് പോകേണ്ടെന്നുമാണ് ജനകീയ സമിതിയുടെ തീരുമാനം.

No comments