Breaking News

വിവിധ ആവശ്യങ്ങളുന്നയിച്ച് കെ എസ്.എസ്.പി.എ പരപ്പ നിയോജക മണ്ഡലം കമ്മറ്റി വെള്ളരിക്കുണ്ട് സബ് ട്രഷറിക്ക് മുന്നിൽ ധർണ്ണ നടത്തി


വെള്ളരിക്കുണ്ട്:  2021മുതലുള്ള ക്ഷാമാശ്വാസം 3 ഗഡു ( 8 ശതമാനം) ഉടൻ അനുവദിക്കുക.  അനുവദിച്ച പെൻഷൻ,  ക്ഷാമാശ്വാസ കുടിശ്ശിക കൾ ഉടൻ വിതരണം ചെയ്യുക.  മെഡിസെ പ്പ് കുറ്റമറ്റ രീതിയിൽ അടിയന്തരമായി നടപ്പാക്കുക.ഒ പി ചികിത്സ ഉറപ്പ് വരുത്തുക, ഓപ്ഷൻ അനുവദിക്കുക. യൂണിവേഴ്സിറ്റി ജീവനക്കാരുടെ പെൻഷന് സർക്കാർ നൽകി വരുന്ന ഗ്രാൻറ് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടുന്നതിനു വേണ്ടി ശനിയാഴ്ച രാവിലെ വെള്ളരിക്കുണ്ട് സബ് ട്രഷറിക്ക് മുന്നിൽ കെ എസ് എസ് പി എ പരപ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി . ധർണ്ണ കെ എസ് എസ് പി എ കാസർഗോഡ് ജില്ല സെക്രട്ടറി ശ്രീ എം കെ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ ജി മുരളീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  ശ്രീ ഇ ററി സെബാസ്റ്റ്യൻ, ശ്രീ ററി കെ എവുജിൻ, ശ്രീ കെ എം എബ്രഹാം, ശ്രീ എം യു തോമസ്,ശ്രീ  പി എ ജോസഫ്, ശ്രീകെ ജെ തോമസ് , ശ്രീ കെ കുഞ്ഞമ്പു നായർ, ശ്രീ മതി ബി റഷീദ ടീച്ചർ, ശ്രീ ജോസഫ് സി എ, ശ്രീ മാധവൻ നായർ, ശ്രീ ദേവസ്യ എം ഡി, ശ്രീ മാത്യു സേവ്യർ, ശ്രീ പി ജെ മാത്യു, ശ്രീ കെ ദാമോദരൻ, ശ്രീ സുധാകരൻ എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു

No comments