Breaking News

സത്യസായി ഓർഫനേജ് ട്രസ്റ്റ്-കേരള കോടോത്ത് ജലദിനാഘോഷം സംഘടിപ്പിച്ചു


കോടോത്ത്: സത്യസായി ഓർഫനേജ് ട്രസ്റ്റ് - കേരള നിർവഹണ സഹായ ഏജൻസിയായി പ്രവർത്തിക്കുന്ന കോടോം ബേളൂർ പഞ്ചായത്തിൽ ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി മാർച്ച് 22ന് ലോക ജലദിനം ആഘോഷിച്ചു. ജലദിനത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങളും  കോടോത്ത് റയിൻബോ യൂത്ത് സർക്കിൾ ക്ലബ്ബിൽ പക്ഷികൾക്ക് കുടിവെള്ളത്തിനായി പാത്രങ്ങൾ സ്ഥാപിക്കൽ ചടങ്ങും നടത്തി. കോടോത്ത് ക്ലബ് പരിസരത്ത് നടന്ന പരിപാടിയിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ ഉൽഘാടനം ചെയ്തു. ജല ജീവൻ മിഷൻ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ വിഷ്ണു പേരിയ, എം എസ് ഡബ്ല്യു വിദ്യാർത്ഥി ശ്രുതി, ലൈബ്രേറിയൻ ഉഷ തുടങ്ങിയവർ സംസാരിച്ചു.

No comments