ബളാൽ ഗ്രാമ പഞ്ചായത്തിലെ അരീക്കര ആലടിത്തട്ട് റോഡ് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നാടിന് സമർപ്പിച്ചു
ബളാൽ: പതിനാറാം വാർഡ് അരീക്കര ആലടിത്തട്ട് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉൽഘടനം ചെയ്തു. വാർഡ് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ടി എം അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. വർഷങ്ങളായി ഈ പ്രദേശത്തെ കുടുംബങ്ങൾ റോഡ് വികസനം ഇല്ലാതെ നിശ്ചലാവസ്ഥയിൽ ആയിരുന്നു. ബളാൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെയും വാർഡ് മെമ്പറുടെയും ശക്തമായ ഇടപെടലിന്റെ ഭാഗമായിട്ടാണ് റോഡ് യഥാർത്ഥ്യമായത്. റോഡിന് അവിശ്വമായ സ്ഥലം നൽകിയത് ഉടുമ്പുന്തല കുടുംബാംഗങ്ങൾ ആണ്. ഉടുമ്പുതല എസ്റ്റേറ്റിൽ 65 വർഷമായി എസ്റ്റേറ്റ് മാനേജരായായി ജോലി ചെയ്യുന്ന ഗോപാലൻനായരെ യോഗത്തിൽ ആദരിച്ചു . ഉൽഘാടനത്തിൽ ടി എം അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പത്മാവതി, മെമ്പർമാരായ സന്ധ്യാ ശിവൻ, കെ ആർ വിനു. അജിത എം.വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ സി ലത്തീഫ്, കെ.സുരേന്ദ്രൻ ,വി ജെ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു ഷാജി ജോസഫ് സ്വാഗതവും, ജോസ് വട്ടമറ്റം നന്ദിയും പറഞ്ഞു.

No comments