Breaking News

പ്രധാനമന്ത്രി വിള ഇൻഷുറൻസ്: ബളാൽ പഞ്ചായത്ത്‌ തല പ്രചരണ ക്ലാസുകൾക്ക് കൊന്നക്കാട് തുടക്കമായി

വെള്ളരിക്കുണ്ട്: വിളനാശം മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് താങ്ങായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ഫസൽ ബിമാ യോജന പദ്ധതിയെ കുറിച്ചുള്ള പഞ്ചായത്ത്‌ തല ബോധവൽക്കരണ ക്ലാസ്സ്‌ ഉത്ഘാടനം ബാളാൽ പഞ്ചായത്തിൽ കൊന്നക്കാട് നടന്നു. കേന്ദ്ര കൃഷി വകുപ്പും കേരള സർക്കാരും  സി എസ്‌ ഐ യും സംയുക്ത മായി നടത്തുന്ന ഇൻഷുറൻസ് നെ കുറിച്ച് കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ ക്ലാസ്സ്‌ എടുത്തു. കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെകുറിച്ചും,കൃഷി രീതികളെ കുറിച്ചും വിശദീകരിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന കർഷക ഇൻഷുറൻസ് നെ കുറിച്ച് കൃഷിക്കാരിൽ ബോധവൽക്കരണം നടത്തി.കൊന്നക്കാട് സി എസ്‌ സി സെന്ററായ ആലംബം ഓൺലൈൻ സർവീസും, ബാളാൽ പഞ്ചായത്തും ബളാൽ കൃഷി ഓഫീസും സംയുക്തമായി നടത്തിയ ക്ലാസ് കർഷകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന വെള്ളരിക്കുണ്ട് താലൂക്കിന്റെ കിഴക്കൻ പ്രാദേശമായ കൊന്നക്കാട് കേന്ദ്രമായി മഴ മാപിനി സ്ഥാപിക്കണം എന്ന ആവശ്യവും കർഷകർ ഉയർത്തികാട്ടി. കർഷകനായ അമ്പാടി വള്ളികൊച്ചിയെ ചടങ്ങിൽ ആദരിച്ചു.പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ അദ്ധ്യക്ഷതവഹിച്ചു.പഞ്ചായത്ത്‌ അംഗം ബിൻസി ജെയിൻ ഉത്ഘാടനം ചെയ്തു. രമണി കെ എസ്‌ സ്വാഗതം പറഞ്ഞു.വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി അംഗം ടീ പി തമ്പാൻ, ചൈത്ര വാഹിനി ഫാർമേഴ്‌സ് ക്ലബ്‌ പ്രസിഡന്റ്‌ സണ്ണി പൈകട,ഐ എൻ എ നാഷണൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ് പ്രസിഡന്റ്‌ എ ടി ബേബി, കർഷകരായ ബോണി പുല്ലാട്ട്,തോമസ് കിഴക്കനാകത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.മനീഷ രാജേഷ് നന്ദി പറഞ്ഞു

No comments