Breaking News

വീണ്ടും മാസ്ക് നിർബന്ധമാക്കി കേരളം; ധരിച്ചില്ലെങ്കിൽ പിഴ

 


തിരുവനന്തപുരം: ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി കൊണ്ടുളള ഉത്തരവിട്ട് സർ‌ക്കാർ. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മാസ്ക് ധരിച്ചില്ലെങ്കിൽ ദുരന്ത നിവാരണ നിയമം (2005) പ്രകാരം പിഴ ഈടാക്കാനാണ് നിർദേശം. പൊതുസ്ഥലങ്ങളിലും, തൊഴിലിടങ്ങളിലും, യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഉത്തരവ് കർശനമായി നടപ്പാക്കാനാണ് ആരോ​ഗ്യ വകുപ്പിന്റെ നിർദേശം.

No comments