Breaking News

ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഗ്യാലറിഓഫ് മോഡേൺ ആർട് ദേശീയ ചിത്രപ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത് കാഞ്ഞങ്ങാട്ടെ യുവചിത്രകാരി നിരഞ്‌ജന സുരേന്ദ്രൻ


കാഞ്ഞങ്ങാട്‌: ഇന്ന് അനന്തപുരിയിൽ മന്ത്രിമാരായ കെ എൻ ബാലഗോപാലനും  പി രാജീവും ചേർന്ന്‌  ഉദ്‌ഘാടനം ചെയ്യുന്ന  തിരുവനന്തപുരം മ്യൂസിയം ഗ്യാലറി ഓഫ്‌ മോഡേൺ ആർടിന്റെ ചടങ്ങിൽ സംഘടിപ്പിച്ച ചിത്രപ്രദർശനം ക്യൂറേറ്റ്‌ ചെയ്യുന്നത്‌ കാഞ്ഞങ്ങാട്ടെ യുവചിത്രകാരി നിരഞ്‌ജന സുരേന്ദ്രൻ. ദേശിയ അന്തർദേശീയ പ്രശസ്‌തിയാർജ്ജിച്ച 25 ചിത്രകാരന്മാരുടെ സൃഷ്‌ടികൾ ഉൾപ്പെടുത്തിയാണ്‌  നാഷണൽ എക്‌സിബിഷൺ ഓഫ്‌ ആർട്‌ ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്‌. വരയിലും എഴുത്തിലും നന്നേ ചെറുപ്പത്തിൽ തന്നെ മികവു പുലർത്തി  ആർട്‌ ഹിസ്‌റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയ നിരജ്ഞന  ബറോഡ സർവ്വകലാശാലയിൽ ആർട്‌ ഹിസ്‌റ്ററിയിൽ ഗവേഷണം നടത്തിവരികയാണ്‌. കാഞ്ഞങ്ങാട്ടെ സാമൂഹ്യപ്രവർത്തകൻ സുരേന്ദ്രന്റെയും ദുർഗാ ഹയർസെക്കൻഡറി സ്‌കുൾ അധ്യാപികയുംഎഴുത്തുകാരിയുമായ സിപി ശുഭയുടെ മകളാണ്‌.

No comments