എൻ.ജി.ഒ യൂണിയൻ വെള്ളരിക്കുണ്ട് ഏരിയ കമ്മറ്റി നേതൃത്വത്തിൽ കെ.ജാനകിക്ക് യാത്രയയപ്പും എം.മുരളിക്ക് അനുമോദനവും നൽകി
വെള്ളരിക്കുണ്ട്: സർവ്വീസിൽ നിന്നും വിരമിച്ച കേരള എൻ.ജി.ഒ യൂണിയൻ വെള്ളരിക്കുണ്ട് ഏരിയാ വൈസ് പ്രസിഡണ്ടായിരുന്ന ജില്ലാ കൗൺസിൽ മെമ്പർ ആയ കെ.ജാനകിക്ക് കേരള എൻ.ജി.ഒ. യൂണിയൻ വെള്ളരിക്കുണ്ട് ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി യാത്രയയപ്പ് യോഗത്തിൽ കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു. വി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ. ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കെ. അനിൽകുമാർ കെ.എൻ.ബിജിമോൾ കെ.ജാനകി എം. മുരളി എന്നിവർ ആശംസ പറഞ്ഞു എം. പവിത്രൻ നന്ദി പറഞ്ഞു. ചടങ്ങിൽ ദേശീയ സിവിൽ സർവീസ് ചെസ്സ് മത്സരത്തിൽ വെങ്കൽ മെഡൽ നേടിയ കേരള ടീം അംഗം എം.മുരളിയെ ആദരിച്ചു.
No comments