Breaking News

പ്രസവ ചികിത്സയ്ക്കിടെ വെസ്റ്റ്എളേരി കോടങ്കല്ല് സ്വദേശിനിയായ യുവതി മരിച്ചു


ഭീമനടി: പ്രസവ ചികിത്സയ്ക്കിടെ കോഴിക്കോട് മിംമിസിൽ ചികിത്സയിലായിരുന്ന കോടംങ്കല്ലിലെ സജിന (26) അന്തരിച്ചു. ഗർഭിണിയായിരുന്ന സജിന കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഗർഭസ്ഥാവസ്ഥയിൽ കുഞ്ഞ് മരിച്ചതിനെ തുടർന്ന് കൂടുതൽ ചികിത്സയ്ക്കായ് കോഴിക്കോട് മീംമ്സിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച്ച ഉച്ചയോടെ മരിച്ചു. സംസ്കാരം ബുധൻ പകൽ 11ന് കോടംങ്കല്ലിലെ വീട്ടുവളപ്പിൽ. മണ്ണാട്ടിക്കവല ഷാപ്പ് തൊഴിലാളിയായിരുന്ന കണ്ണംപുഞ്ചയിൽ കെ വി ശശിയുടെയും നളിനിയുടെയും മകളാണ്. ഭർത്താവ്: വലിയവളപ്പിൽ വി വി ധനീഷ് ( എളമ്പച്ചി, റിസോർട്ട് മൂന്നാർ).സഹോദരങ്ങൾ: സന്തോഷ് (സെയിൽസ്മാൻ മണാട്ടിക്കവല കള്ള് ഷാപ്പ്), സജേഷ്( സജിത്ത്  മഹീന്ദ്ര ഫൈനാൻസ് വെള്ളരിക്കുണ്ട്, ഡിവൈഎഫ്ഐ കോടംങ്കല്ല് യൂണിറ്റ് സെക്രട്ടറി).

No comments