Breaking News

വരക്കാട് കാനാ കുഞ്ഞികൃഷ്ണൻ ഗ്രന്ഥാലയം, പി എ സി വായനശാല എന്നിവയുടെ വാർഷികാഘോഷം നടന്നു



ഭീമനടി: വരക്കാട് കാനാ കുഞ്ഞികൃഷ്ണൻ ഗ്രന്ഥാലയം പി എ സി വായനശാല എന്നിവയുടെ വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.വരക്കാട് സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കയനി ജനാർദനൻ അധ്യക്ഷനായി.രവി ഏഴോം സാംസ്കാരിക പ്രഭാഷണം നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടി എ ആർ സോമൻ, പഞ്ചായത്ത് സമിതി കൺവീനർ പി കെ രമേശൻ, സ്കറിയ അബ്രഹാം എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ എ അപ്പുക്കുട്ടൻ സ്വാഗതവും കെ ജാനകി നന്ദിയും പറഞ്ഞു.നടന കലകളിൽ ബിരുദാനന്തര ബിരുദം നേടിയ ആർഎൽവി രേഷ്മ ഭരതനെ ചടങ്ങിൽ അനുമോദിച്ചു.ഗ്രന്ഥാലയ പരിതിയിലെ നൃത്ത വിദ്യാർഥികളുടെ നൃത്ത നൃത്ത്യങ്ങളുടെ അരങ്ങേറ്റവും നടന്നു.

No comments