Breaking News

'മലയോര ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം': വ്യാപാരി വ്യവസായി ഏകോപന സമിതി വെളളരിക്കുണ്ട് യൂണിറ്റ് വാർഷിക പൊതുയോഗം സമാപിച്ചു


വെള്ളരിക്കുണ്ട്: മലയോര ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം വ്യപാരി വ്യവസായി ഏകോപന സമിതി വെളളരിക്കുണ്ട് യൂണിറ്റ് വാർഷിക പൊതുയോഗം . കോട്ടഞ്ചേരി മലനിരകളേയും  എടക്കാനം റാണിപുരം വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ബണ്ഡപെടുത്തി കേ ബിൾ കാർ സംവിധാനം ഒരുക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപെട്ടു. വെള്ളരിക്കുണ്ട്  വ്യാപാരഭവനിൽ വച്ച് നടന്ന പൊതുയോഗം  ജില്ലാ പ്രസിഡന്റ്  കെ അഹമ്മദ്  ഷെരീഫ് ഉദ്ഘാടനം ചെയ്തു.  യൂണിറ്റ് പ്രസിഡണ്ട് ജിമ്മി ഇടപ്പാടി അധ്യക്ഷം വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി  മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ മാഹിൻ കോളിക്കര, മേഖലാ പ്രസിഡണ്ട്  കെ.എം കേശവൻ നമ്പീശൻ, രക്ഷാധികാരി തോമസ് കാനാട്ട്, വിജയൻ കോട്ടയ്ക്കൽ, ജോയിച്ചൻ മച്ചിയാനി, സാം സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.  റിങ്കു മാത്യു റിപ്പോർട്ട്‌ അവതരിപ്പിച്ചു പുതിയ ഭാരവാഹികളായി തോമസ് ചെറിയാൻ പ്രസിഡന്റ്, ബിജി ജോൺ ജനറൽ  സെക്രട്ടറി,കെ എം കേശവൻ നമ്പീശൻ ട്രഷറർ  എന്നിവരെ തെരഞ്ഞെടുത്തു.

No comments