Breaking News

കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നേതൃത്വത്തിൽ കരിമ്പിൽ കുഞ്ഞമ്പു, വി.ശശീന്ദ്രൻ അനുസ്മരണയോഗം നടത്തി ഡി.സി.സി പ്രസിഡന്റ്‌ പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു


കരിന്തളം: നാടിന്റെ വികസനത്തിന് അടിസ്ഥാനശില  പാകിയ  നേതാവായിരുന്നു കരിമ്പിൽ കുഞ്ഞമ്പുവെന്ന് ഡി.സി.സി പ്രസിഡന്റ്‌ പി.കെ ഫൈസൽ. കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച കരിമ്പിൽ കുഞ്ഞമ്പു,വി. ശശീന്ദ്രൻ അനുസ്മരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയെ ജീവനേക്കാൾ സ്നേഹിച്ച നിസ്വാർത്ഥനായ നേതാവായിരുന്നു വി. ശശിന്ദ്രനെന്ന് അദ്ദേഹം അനുസ്മരിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഉമേശൻ വേളൂർ അദ്ധ്യക്ഷനായി. മുതിർന്ന കോൺഗ്രസ്‌ നേതാവ് കരിമ്പിൽ കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി മെമ്പർ സി.വി. ഭാവനൻ, സി.വി. ഗോപകുമാർ, പൊള്ളക്കട കണ്ണൻ, ബാബു കോഹിനൂർ, കെ. വി. ജയകുമാർ, സിജോ. പി. ജോസഫ്, എന്നിവർ സംസാരിച്ചു

No comments