അമ്മമാർക്ക് വാക്കുകൾ കൊണ്ട് സ്നേഹ സാന്ത്വനം ഗോപിനാഥ് മുതുകാട് ജൂൺ 14ന് അമ്പലത്തറ സ്നേഹവീട്ടിൽ
അമ്പലത്തറ: പ്രശസ്ത മാന്ത്രികനും പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് ജൂൺ പതിനാലിന് രാവിലെ പത്ത് മണിക്ക് അമ്പലത്തറ തണൽ സ്നേഹവീട്ടിൽ അമ്മമാരുമായി സംവദിക്കും.
എൻഡോസൾഫാൻ ദുരിതബാധിതയായ മകളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്യാനിടയുണ്ടായ സാഹചര്യത്തിലാണ് മുതുകാട് സ്നേഹവീട്ടിലെത്തുന്നത്.
മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന അമ്മമാർക്ക് അതിജീവനത്തിനായി ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം കാസറഗോഡ് ജില്ലയിലെത്തുന്നത്.
വാക്ക് കൊണ്ടൊരു സാന്ത്വനം പകരാൻ മുതുകാട് രാവിലെ 10 മണി മുതൽ 12 മണിവരെ സ്നേഹവീട്ടിൽ പ്രഭാഷണം നടത്തും.
No comments