Breaking News

ട്രോളിങ് നിരോധനത്തിന് ഒരുങ്ങി കടപ്പുറവും ഫിഷറീസ് വകുപ്പും. ഇന്ന് മുതൽ ജൂലൈ 31 അർധരാത്രി 12 വരെയാണ് നിരോധനം


കാഞ്ഞങ്ങാട് :ട്രോളിങ് നിരോധനത്തിന് ഒരുങ്ങി കടപ്പുറവും ഫിഷറീസ് വകുപ്പും. വ്യാഴം മുതൽ ജൂലൈ 31 അർധരാത്രി 12 വരെയാണ് നിരോധനം. 

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ട്രേഡ് യൂണിയൻ പ്രതിനിധികളെ  ഉൾപ്പെടുത്തി കലക്ടറുടെ ചേമ്പറിൽ യോ​ഗം ചേർന്നു.  ഇതര സംസ്ഥാന ബോട്ടുകൾ ബുധനാഴ്‌ച സംസ്ഥാനം വിട്ടുപോകണമെന്നാണ് നിർദേശം. മത്സ്യ ഫെ‍ഡ് ഒഴികെയുള്ള പെട്രോൾ ബങ്ക് അടച്ചിടണം.  രക്ഷാ ബോട്ട് അഴിത്തലയിലും ഫൈബർ ബോട്ട് കീഴൂരിലും ഉണ്ടാകും. ഒരു ബോട്ട് കൂടി  കിട്ടിയാൽ മഞ്ചേശ്വരത്ത് എത്തിക്കും. 10 റസ്‌ക്യൂ ഗാർഡുകളെ ദിവസ വേതനത്തിന്‌ നിയമിച്ചിട്ടുണ്ട്.

 പരമ്പരാ​ഗത 
തൊഴിലാളികൾക്ക്  
ചെമ്മീൻ ചാകര 

കടൽ ശാന്തമായതിനാൽ പരമ്പരാ​ഗത മീൻപിടിത്ത തൊഴിലാളികൾക്ക്‌ അനുകൂലമാണ്. ചെമ്മീൻ ലഭ്യത കൂടിയതിനാൽ ഇവരെല്ലാം സന്തോഷത്തിലാണ്. നിരോധനമുള്ള ബോട്ടുകാർക്ക്  സൗജന്യ റേഷനുണ്ടാകും. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമം പ്രകാരം നിയമനടപടിയുണ്ടാകും. രണ്ട് വള്ളങ്ങൾ ഉപയോഗിച്ചുള്ള  മീൻപിടിത്തം കർശനമായും നിരോധിച്ചിട്ടുണ്ട്. ഇൻബോർഡ് വള്ളങ്ങളിൽ ഒരു കരിയർ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.

യാനങ്ങൾ മതിയായ സുരക്ഷാ ഉപകരണങ്ങളും ആവശ്യമായ രേഖകളും കരുതണം. കാലാവസ്ഥാ മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രം പുറപ്പെടുക. കടലിലെ അപകടങ്ങൾ യഥാസമയം ജില്ലാ ഫിഷറീസ് കൺട്രോൾ റൂമിൽ  അറിയിക്കണം. ഫോൺ: 04672 202537.


No comments