Breaking News

ജൂൺ 6ന് വെള്ളരിക്കുണ്ട് മിനിസിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറുന്ന താലൂക്ക് സപ്ലൈ ഓഫീസ് ഉദ്ഘാടനം മന്ത്രി ജി.ആർ അനിൽ നിർവഹിക്കും സംഘാടക സമിതി രൂപീകരിച്ചു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിൽ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന താലൂക്ക് സപ്ലൈ ഓഫീസ് വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നു. പ്രസ്തുത ഓഫീസ് മാറ്റത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 06 തിങ്കളാഴ്ച വൈകുന്നേരം 3:30 ന് കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ്റെ അധ്യക്ഷതയിൽ കേരള ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ: ജി.ആർ അനിൽ നിർവ്വഹിക്കും. വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ജനപ്രധിനിധികളും സാമൂഹ്യ -രാഷ്ട്രീയ പ്രവർത്തകരും പങ്കെടുക്കും. 

പരിപാടി വിജയിപ്പിക്കുന്നതിനായി വിളിച്ചു ചേർത്ത സംഘാടക സമിതി യോഗത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി അദ്ധ്യക്ഷം വഹിച്ചു. യോഗത്തിൽ ടി.എസ്.ഒ സ്വാഗതം പറഞ്ഞു

യോഗത്തിൽ മുൻ എം.എൽ.എ എം കുമാരൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ്, ബ്ബോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി ചന്ദ്രൻ, വിവിധ കക്ഷി നേതാക്കളായ കെ.സി. സാബു, എം.പി ജോസഫ്, വിളയിൽ ചന്ദ്രൻ ,പ്രിൻസ് പ്ലാക്കൽ, ഷാലു എന്നിവർ സംസാരിച്ചു

No comments