Breaking News

മലയോരത്തെ ടൗണുകിൽ പഴകിയ മീൻ വിൽപന തടയുന്നതിനായി അടിയന്തര പരിശോധനകൾ നടത്തണം ; വെള്ളരിക്കുണ്ട് താലൂക്ക് വികസനസമിതി യോഗം


വെള്ളരിക്കുണ്ട് : താലൂക്കിൽ നിരവധി കുടുംബംങ്ങൾ രേഖയില്ലാത്ത ഭൂമിയിൽ താമസിക്കുന്ന സാഹചര്യത്തിൽ അവ്യക്തതകൾ നീക്കുന്നതിനായി റീസർവേ നടത്തണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. 

വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ കോടോം-–-ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷയായി. രേഖകളില്ലാത്ത പട്ടികവർഗ വിഭാഗക്കാരുടെ പട്ടയം നൽകുക, പുങ്ങംചാലിൽ വാഹനങ്ങളുടെ അമിതവേഗത മൂലം അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കുക, കനകപ്പള്ളി–-വെള്ളരിക്കുണ്ട് റോഡിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക, വെള്ളരിക്കുണ്ട് ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുക,റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന ജലഅതോറിറ്റിയുടെ പൈപ്പുകൾ മാറ്റി സംരക്ഷിക്കുക, കുന്നുംകൈയിൽ ഹൈമാസ്റ്റ് ലൈറ്റ് പുനഃസ്ഥാപിക്കുക, വിവിധ പൊലീസ് സ്റ്റേഷൻ പരിസരത്ത് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ മാറ്റി സംരക്ഷിക്കുക, വെള്ളരിക്കുണ്ട് ടൗണിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുക, മലയോരത്തെ ടൗണുകിൽ പഴക്കമുള്ള മീൻ വിൽപന നടക്കുന്നതായി പരാതിയുള്ള സാഹചര്യത്തിൽ അടിയന്തര പരിശോധനകൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 

തഹസിൽദാർ ഇൻ ചാർജ് പി  പ്രമോദ്, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളായ ടി പി തമ്പാൻ, പി വി രവി, പ്രിൻസ് ജോയ്,ടി പി നന്ദകുമാർ, സ്‌കറിയ കല്ലേക്കുളം എന്നിവർ സംസാരിച്ചു.


No comments