Breaking News

പ്രതികൂല കാലാവസ്ഥയിലും കരനെൽ കൃഷി ഏറ്റെടുത്ത് വിജയിപ്പിച്ച് പള്ളത്തുമല ആര്യ കുടുംബശ്രീ പ്രവർത്തകർ അഭിനന്ദനവുമായി ബളാൽ ഗ്രാമപഞ്ചായത്ത്


ബളാൽ: ബളാൽ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് പള്ളത്തുമലയിലെ ആര്യ കുടുംബശ്രീയുടെ കരനെൽ കൃഷിക്ക് അനുമോദനവുമായി ബളാൽ ഗ്രാമപഞ്ചായത്ത്. ഒരു ഏക്കർ സ്ഥലത്തു ശ്രേയസ് നെൽവിത്ത് ഉപയോഗിച്ചാണ് കരനെൽകൃഷി ചെയ്തിരിക്കുന്നത്. സി ഡി എസ് മെമ്പർ ശ്യാമളയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് പ്രതികൂല കാലാവസ്ഥയിലും അന്യം നിന്ന് പോകാതിരിക്കാൻ മുൻവർഷത്തിലെന്ന പോലെ കരനെൽ കൃഷി ചെയ്യുന്നതിന് മുൻപോട്ട് വന്നത്. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം രാധാമണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അബ്ദുൾ ഖാദർ, കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ, സി ഡി എസ് മെമ്പർ ശ്യാമള എന്നിവർ അനുമോദനമറിയിച്ചു സംസാരിച്ചു.

No comments