Breaking News

വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രം ആഭിമുഖ്യത്തിൽ ഇടത്തോട് അതിഥി തൊഴിലാളി ക്യാമ്പുകളിൽ രാത്രികാല മെഡിക്കൽ ക്യാമ്പ് നടത്തി


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ടീമുമായി സഹകരിച്ച് ഇടത്തോട് അതിഥി തൊഴിലാളി ക്യാമ്പുകളിൽ നടത്തിയ രാത്രി കാല മെഡിക്കൽ ക്യാമ്പിൽ നിന്ന്. ബളാൽ പഞ്ചായത്ത് വാർഡ് മെമ്പർ ജോസഫ് വർക്കി, ഡോ സിറിയക് ആന്റണി, മെഡിക്കൽ ഓഫീസർ  ഡോ ടിജോ പി ജോയി, ഹെൽത്ത് ഇൻസ് പക്ടർ അജിത് സി ഫിലിപ്പ്, ജൂനിയർ  ഹെൽത്ത് ഇൻസ്പക്ടർ ഷെറിൻ വൈ എസ് എന്നിവർ നേതൃത്വം നൽകി. കുടുംബാരോഗ്യകേന്രത്തിന് കീഴിൽ നിലവിൽ 100 ഓളം അതിഥി തൊഴിലാളികൾ ഉണ്ട്. ഇവരുടെ ആരോഗ്യ സംരക്ഷണത്തിനായി എല്ലാമാസവും ക്യാമ്പുകളും സ്ക്രീനിംഗ് പ്രോഗ്രാമുകളും നടത്തുന്നു. മലേറിയ, മന്ത് ക്ഷയ രോഗ പരിശോധനകളും നടത്തുന്നുണ്ട്. കഴിഞ്ഞ 4 വർഷത്തിനുള്ളിൽ ഇത്തരം ക്യാമ്പുകളിലൂടെ അതിഥി തൊഴിലാളികളിൽ മലമ്പനി, ഫൈലേറിയാസിസ് (മന്ത് ) , മറ്റ് സാധാരണ രോഗങ്ങൾ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഒരു ഗർഭിണിക്ക് വേണ്ട സേവനങ്ങളും ആരോഗ്യ വകുപ്പ് നൽകുന്നു. ലഘുലേഖകൾ അവരുടെ ഭാഷയിൽ നൽകാൻ ശ്രദ്ധിക്കാറുണ്ട്. കോവിഡ് കാലത്ത് ആവശ്യമായ സേവനവും ഇവർക്ക് നൽകിയിട്ടുണ്ട്.അതിഥി തൊഴിലാളികളുടെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് നിർദ്ദേശിക്കുന്നു.




No comments