Breaking News

വെള്ളരിക്കുണ്ടിൽ ജനമൈത്രി 
എക്സൈസ് ഓഫീസ് അനുവദിക്കണം ; എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു


കാഞ്ഞങ്ങാട്‌ :വെള്ളരിക്കുണ്ട് ആസ്ഥാനമായി ജനമൈത്രി എക്സൈസ് ഓഫീസ് അനുവദിക്കണമെന്ന് 37–-ാമത് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സഹകരണ സംഘം ദേവരാഗം മിനി ഓഡിറ്റോറിയത്തിൽ  എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌  പി പ്രശാന്ത് അധ്യക്ഷനായി. 

ജില്ലാ ജോ. സെക്രട്ടറി കെ വി രഞ്ജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. സാഹിത്യകാരൻ സി എം വിനയചന്ദ്രൻ വിശിഷ്ടാഥിതിയായി. 
സംസ്ഥാന ജനറൽ സെക്രട്ടറി ആർ സജീവ് മുഖ്യ പ്രഭാഷണം നടത്തി.  ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഡി  ബാലചന്ദ്രൻ, സംസ്ഥാന സെക്രട്ടറി എം  അനിൽകുമാർ, സംസ്ഥാന ട്രഷറർ കെ സന്തോഷ് കുമാർ, എസ്‌ കൃഷ്‌ണകുമാർ, , പി സുരേശൻ,  പി നിഷാദ്, പി സുധീഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് വാഴയിൽ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌  സി  വിജയൻ നന്ദിയും പറഞ്ഞു.     
ഭാരവാഹികൾ : പി പ്രശാന്ത് (പ്രസിഡന്റ്‌), കെ ആർ  പ്രജിത്ത് (വൈസ് പ്രസിഡന്റ്‌),   ശ്രീജിത്ത് വാഴയിൽ (സെക്രട്ടറി), കെ വി രഞ്ജിത്ത് (ജോയിന്റ് സെക്രട്ടറി), സി വിജയൻ(ട്രഷറർ).


Read more: https://www.deshabhimani.com/news/kerala/news-kasaragodkerala-26-07-2022/1034097

No comments