Breaking News

ദ്രൗപദി മുർമു രാഷ്ട്രപതിയായി സത്യപ്രതിഞ്ജ ചെയ്തതിൽ കേരള വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മലയോരത്തിന്റെ വിവിധയിടങ്ങളിൽ പായസവിതരണവും, മധുര പലഹാരങ്ങളും വിതരണം ചെയ്തു ആഹ്ലാദം പ്രകടിപ്പിച്ചു


കാസർഗോഡ് : ശ്രീമതി ദ്രൗപദി മുർമു രാഷ്ട്രപതിയായി സത്യപ്രതിഞ്ജ ചെയ്തതിൽ കേരള വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ, ചാമുണ്ടിക്കുന്ന്, തുമ്പോടി, കാനം, കള്ളാർ, കെദുംപാടി, അടുക്കസ്ഥല എന്നിവിടങ്ങളിൽ പായസവിതരണവും, മധുര പലഹാരങ്ങളും വിതരണം ചെയ്തു ആഹ്ലാദം പ്രകടിപ്പിച്ചു.

തുമ്പോടി ഗ്രാമീണ പഠന കേന്ദ്രത്തിൽ നടന്ന പരിപാടിയുടെ അധ്യക്ഷത വാർഡ്‌ മെമ്പർ പ്രീതി കെ.എസ് നിർവ്വഹിച്ചു. കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന മഹിള പ്രമുഖ് അഞ്ജലി രമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂർ വിഭാഗ് ഹിത രക്ഷ പ്രമുഖ് ഷിബു പാണത്തൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന യുവ ആയാം പ്രമുഖ് അഡ്വ: കുമാരി സുകന്യ കെ.സുകുമാരൻ, ജില്ല ഗോത്രകല പ്രമുഖ് ശ്രീ സി.പി രാമൻ, 15-ാം വാർഡ് മെമ്പർ കെ.കെ.വേണുഗോപാൽ, പരപ്പ ബ്ലോക്ക് കോഡിനേറ്റർ ഷൈജു എം ഡി എന്നിവർ സംസാരിച്ചു. പഠന കേന്ദ്രം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി അതോടൊപ്പം 2021-22 SSLC പരീക്ഷയിൽ ഫുൾ A+ വാങ്ങിയ കുട്ടികളെ അനുമോദിക്കൽ ചടങ്ങും നടത്തി. ഗ്രാമ സമിതി പ്രവർത്തകരും , കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു. ഗ്രാമ സമിതി പ്രസിഡണ്ട് സുന്ദരൻ സ്വാഗതവും ടീച്ചർ ബിന്ദു ശ്രീ നന്ദിയും പറഞ്ഞു .......

No comments