Breaking News

പത്താം വർഷവും 100 ശതമാനം വിജയം നേടി കാഞ്ഞിരടുക്കം ഉർസുലിൻ പബ്ലിക് സ്കൂൾ


രാജപുരം:  സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായ 10ാം വർഷവും 100 ശതമാനം നേടി തിളക്കമാർന്ന വിജയവുമായി ഇരിയ കാഞ്ഞിരടുക്കം ഉർസുലിൻ പബ്ലിക് സ്കൂൾ. 33 കുട്ടികളാണ് പരീക്ഷയെഴുതിയത്. 3 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി, 9 പേർ 80 ശതമാനത്തിനു മുകളിലും, 14 പേർ 70 ശതമാനത്തിന് മുകളിലും, 7 പേർ 60 ശതമാനത്തിനു മുകളിലും മാർക്ക് നേടി. വിജയിച്ചവർക്ക് മാനേജ്മെന്റ് അഭിനന്ദനങ്ങൾ അറിയിച്ചു.

No comments