Breaking News

താലൂക്കുകളിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ: തീവ്ര മഴ കുറയുന്നതുവരെ ക്വാറികൾ നിർത്തണം ;കളക്ടർ വെള്ളരിക്കുണ്ട് താലൂക്ക് കൺട്രോൾ റൂം - 04672-242320/ 8547618470


കാസർകോട് : ജില്ലയിൽ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം തീവ്ര മഴ കുറയുന്നതുവരെ താത്കാലികമായി നിർത്തണമെന്ന് കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി അറിയിച്ചു. ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യ്താൽ സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം നിർവഹിക്കുകയും ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ സമർപ്പിക്കുകയും ചെയ്യണമെന്ന് കളക്ടർ നിർദ്ദേശം നൽകി. ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ പ്രവർത്തനം കാഞ്ഞങ്ങാട് സബ് കളക്ടറും കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ പ്രവർത്തനങ്ങൾ കാസർകോട് റവന്യൂ ഡിവിഷണൽ ഓഫീസറുമാണ് ഏകോപിപ്പിക്കുക.


പ്രളയ സാധ്യതാ മേഖലയിലെയും താഴ്ന്ന പ്രദേശങ്ങളിലെയും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള അടിയന്തര നടപടി സ്വീകരിക്കാനുള്ള ചുമതല താലൂക്ക് തഹസിൽദാർമാർക്ക് നൽകി. ഇതിനായി താലൂക്കുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. ഇതിന്റെ ചുമതല ജൂനിയർ സൂപ്രണ്ട്/ഡെപ്യൂട്ടി തഹസിൽദാർമാർക്കാണ്.


മഴ

കളക്ട്രേറ്റ് കൺട്രോൾ റൂം


ഫോൺ : 04994-257700


മൊബൈൽ : 9446601700


താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ


കാസർകോട്- 04994-230021/ 9447030021


മഞ്ചേശ്വരം - 04998-244044/ 8547618464


ഹൊസ്ദുർഗ്- 04672-204042/ 9447494042


വെള്ളരിക്കുണ്ട് - 04672-242320/ 8547618470


No comments