Breaking News

വെള്ളരിക്കുണ്ട് കല്ലഞ്ചിറയിൽ പാലം നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു നിലവിലെ മരപ്പാലവും പൊളിച്ചുനീക്കിയതോടെ പ്രദേശവാസികൾ ഒറ്റപ്പെട്ടു


വെള്ളരിക്കുണ്ട്: കല്ലൻചിറ ചീറ്റക്കാൽ കുഴിങ്ങാട് പ്രദേശവാസികളുടെ വലിയ ആഗ്രഹം ആയിരുന്നു അവിടെയുള്ള തോട് കടക്കാൻ ഒരു ഉറപ്പുള്ള പാലം എന്ന് ഉള്ളത്.

വർഷങ്ങൾക്ക് ശേഷം എം.എൽ.എ ഇ ചന്ദ്രശേഖരൻ ഇടപെട്ട് അതിന് അനുമതിയും ലഭിച്ചു. മഴ തുടങ്ങുന്നതിന് മുൻപേ പ്രവർത്തി ആരംഭിച്ചിരുന്നു എങ്കിലും ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെയാണ്. കല്ലഞ്ചിറ മഖാമിൻ്റെ താഴെ ഭാഗത്തെ തോട്ടിലാണ് പാലം വരുന്നത്. പാലം നിർമ്മാണത്തിനായി നിലവിൽ ഉണ്ടായിരുന്ന മരപ്പാലം പൊളിച്ചുനീക്കി, ഇപ്പോൾ ഒരു കോൽപ്പാലം നിർമിക്കാൻ പോലും പറ്റാത്ത അവസ്ഥയിലുമാണ്.

 മഴ ശക്തമായതോടെ സ്കൂളിൽ കുട്ടികളെ പറഞ്ഞു വിടാൻ പോലും രക്ഷകർത്താക്കൾ ഭയക്കുന്ന സാഹചര്യമാണുള്ളത്. ഇപ്പോൾ ഇവിടുത്തെ നാട്ടുകാർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ കിലോമീറ്ററുകൾ ചുറ്റിവരണം.

അധികാരികൾ ഒരു താൽകാലിക സംവിധാനം എങ്കിലും ഒരുക്കുമെന്ന വിശ്വസത്തിലാണ് അവിടെ താമസിക്കുന്നവർ

No comments