Breaking News

കാലിച്ചാനടുക്കം അട്ടക്കണ്ടം ഗവ.എൽ പി.സ്കൂൾ കെട്ടിടോൽഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു


ഇടത്തോട്: നാടാകെ ഒഴുകിയെത്തി, ഉത്സവാന്തരീക്ഷത്തിൽ അട്ടക്കണ്ടം ഗവ: എൽ.പി.സ്കൂളിന് വേണ്ടി കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചിലവിൽ നിർമ്മിച്ച പുതിയ കെട്ടിടം കേരള പൊതു മരാമത്ത് ,ടൂറിസം, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ: പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു: പൊതുവിദ്യാഭ്യാസ രംഗത്തിന് കേരള സർക്കാർ നല്കുന്ന പരിഗണനയും, ഇതിന് പൊതുമരാമത്ത് വകുപ്പ് നല്കുന്ന പിന്തുണയും ,കാസർഗോഡ് ജില്ലയിൽ കാസറഗോഡ് വികസന പാക്കേജ് വഴി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെയും സംബന്ധിച്ച് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ എടുത്തു പറഞ്ഞു

1981ൽ സ്ഥാപിതമായ വിദ്യാലയം ഭൗതികസഹചര്യങ്ങളാൽ സമ്പന്നമാണ് ഇന്ന് .മികച്ച വിദ്യാഭ്യാസ നിലവാരവും ,കലാ-കായിക പ്രവർത്തനങ്ങളിലും വിദ്യാലയം മുന്നിട്ടു നില്ക്കുന്നു

സ്കൂൾ സ്ഥാപിക്കുന്നതിന് മുന്നിൽ നിന്നു പ്രവർത്തിച്ച പരേതരായ മാണിയൂർ അത്തിക്കൽ കുഞ്ഞമ്പു മണിയാണി ,ഫാദർ ജോൺ വിയാനി, ടി.വി. കൃഷ്ണൻ നെരോത്ത്, അത്തിക്കൽ കുഞ്ഞമ്പുമുണ്ട്യാനം, ചീരോൽ സ്വാമി ഈശ്വര ഭട്ട്, മുൻ പഞ്ചായത്ത് പ്രസിഡൻ്റും കോടോം-ബേളൂരിൻ്റെ വികസന ശില്പിയുമായ ശ്രീ.ടി.കെ.ശ്രീധരൻ, വിദ്യാലയത്തിനായി ഒന്നര ഏക്കർ സ്ഥലം സംഭാവനയായി നല്കിയ ശ്രീ. വടക്കൻ കണ്ണൻ, മകൻ കെ.വി പത്മനാഭൻ തുടങ്ങി നല്ലവരായ നാട്ടുകാരെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു .. കാലാകാലങ്ങളിൽ നിലവിൽ വന്നിട്ടുള്ള കോടോം-ബേളൂർ പഞ്ചായത്ത് ഭരണസമിതികളും, മുൻ എം.പി ശ്രീ.പി.കരുണാകരൻ എം.എൽ.എ ഇ.ചന്ദ്രശേഖരൻ എന്നിവരുo പി.ടി.എ.കമ്മറ്റികളുടെയും, സർവ്വോപരി നല്ലവരായ നാട്ടുകാരുടെയും അധ്യാപകരടുടേയും ആത്മാർത്ഥമായ ഇടപെടലിൻ്റെ ഭാഗമായാണ് വിദ്യാലയത്തെ ഈ നിലയിലേക്ക് വളർത്തിയത്

4. ക്ലാസ്സ്റും, 1 ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ് കം മിനി തിയേറ്റർ, ശുചിത്വ സമുച്ചയം, കുടിവെള്ള വിതരണ പദ്ധതി തുടങ്ങിയ പ്രവർത്തികളാണ് കാസറഗോഡ് വികസന പാക്കേജിൽ അനുവദിച്ച തുക കൊണ്ട് നിർമ്മിച്ചിട്ടുള്ളത് .നിശ്ചിത സമയ പരിധിക്കുള്ളിൽ നിന്നു തന്നെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചു

സ്കൂൾ അങ്കണത്തിൽ വെച്ചു നടന്ന പ്രൗഢ ഗംഗീരമായ ചടങ്ങിൽ ഉദ്ഘാടന ചടങ്ങിൽ കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു കെട്ടിടം നിശ്ചിത സമയത്തിന് അകം തന്നെ പണി പൂർത്തീകരിച്ചുനല്കിയ പി.ഡബ്ളിയു.ഡി. കോൺട്രാക്ടർ സി.എ മുഹമ്മദ് ഷബീബിനുള്ള ഉപഹാരം കാസറഗോഡ് എം.പി ശ്രീരാജ് മോഹൻ ഉണ്ണിത്താൻ നല്ലി.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീജ.പി.മുഖ്യാഥിതിയായി.കാസറഗോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസറും ഗവ: അഡീഷണൽ സെക്രട്ടറിയുമായ ഇ.പി.രാജ് മോഹൻ സ്വാഗതവും ഹെഡ്മാസ്റ്റർ ടി.ജെ.ജോണി നന്ദിയും പറഞ്ഞു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി ദാമോദരൻ, സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ എൻ.എസ്, ഗ്രാമപഞ്ചായത്ത ഗവും സംഘാട സമിതി വർക്കിംഗ് ചെയർമാനുമായ എം.വി.ജഗന്നാഥ്, പി.ടി.എ.പ്രസിഡൻ്റ് മധു കോളിയാർ, എസ്.എം.സി.ചെയർമാൻ സി.വി.സേതുനാഥ്, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ടി.വി.ജയചന്ദ്രൻ ,പി .വി.ശശിധരൻ, എം.പുഷ്പ .ഒക്ലാവ് കൃഷ്ണൻ, പി.ബാലചന്ദ്രൻ ,ശ്രീജിത്ത് പറക്കളായി, മുസ്തഫ തായന്നൂർ, ടി.വി. ജോർജ്ജ്, ശ്രീധരൻ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ മുഹമ്മദ് മുനീർ വടക്കുമ്പാടംറിപ്പോർട്ട് അവതരിപ്പിച്ചു.

No comments