Breaking News

തൃക്കരിപ്പൂർ മണ്ഡലത്തിലെ ആറിൽകടവ്‌, വെങ്ങാട്ട്‌, വഞ്ഞങ്ങമാട്‌ പാലം തുറന്നു ബോവിക്കാനം– കുറ്റിക്കോൽ റോഡ്‌ നാടിന്‌ സമർപ്പിച്ചു


ചെറുവത്തൂർ : തൃക്കരിപ്പൂർ മണ്ഡലത്തിലെ ആറിൽകടവ്‌ പാലം, വെങ്ങാട്ട്‌ മയിച്ച പാലം, വഞ്ഞങ്ങമാട്‌ പാലം എന്നിവ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്‌തു. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി.
രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി.
ആറിൽകടവിൽ നടന്ന പൊതുയോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള, ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത്‌, വി വി സുനിത, ഡി എം കുഞ്ഞിക്കണ്ണൻ, ടി വി ശ്രീജിത്ത്‌, പി വി കൃഷ്‌ണൻ, കെ വി സുധാകരൻ, എ അമ്പൂഞ്ഞി, കുര്യാക്കോസ്‌ പ്ലാപ്പറമ്പിൽ, പി നൗഫൽ, വി കെ പി ഹമീദലി, സി വി സുരേഷ്‌, ഒ കെ ബാലകൃഷ്‌ണൻ, ടി വി വിജയൻ, വി കെ രമേശൻ, സുരേഷ്‌ പുതിയേടത്ത്‌, ഷംസുദീൻ അരിഞ്ചിറ, സണ്ണി അരമന എന്നിവർ സംസാരിച്ചു.
കെ പി ബിന്ദു സ്വാഗതവും ടി പ്രശാന്ത്‌ നന്ദിയും പറഞ്ഞു. പാലത്തേരയിൽ നടന്ന പൊതുയോഗത്തിൽ കെ കുഞ്ഞിരാമൻ എന്നിവർ വിശിഷ്‌ഠാതിഥിയായി.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള, ജില്ലാ പഞ്ചായത്തംഗം
സി ജെ സജിത്ത്‌, വി വി സുനിത, കെ വല്ലി, പി വി രാഘവൻ, സി ആശ, കെ മഹേഷ്‌കുമാർ, കെ സുധാകരൻ, ഒ ഉണ്ണികൃഷ്‌ണൻ, മുകേഷ്‌ ബാലകൃഷ്‌ണൻ, സി വി സുരേഷ്‌, വി കെ പി ഹമീദലി, കുര്യാക്കോസ്‌ പ്ലാപ്പറമ്പിൽ, എം കരീം, ഒ കെ ബാലകൃഷ്‌ണൻ, സുരേഷ്‌ പുതിയേടത്ത്‌, ഷംസുദീൻ അരിഞ്ചിറ, ടി വി വിജയൻ, സണ്ണി അരമന എന്നിവർ സംസാരിച്ചു.
ഇ പി രാജ്‌മോഹൻ സ്വാഗതവും എം മഞ്‌ജുഷ നന്ദിയും പറഞ്ഞു.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച ബോവിക്കാനം–- -കാനത്തൂർ-–- കുറ്റിക്കോൽ റോഡ്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നാടിന് സമർപ്പിച്ചു.
റോഡ് വികസനത്തിന്റെ ഓരോ ഘട്ടത്തിലും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നിർവഹിച്ച സി എച്ച് കുഞ്ഞമ്പു എംഎൽഎയെയും മുൻ എംഎൽഎ കെ കുഞ്ഞിരാമനെയും സൗജന്യമായി സ്ഥലം വിട്ടുനൽകിയവരെയും മന്ത്രി അഭിനന്ദിച്ചു.
ബോവിക്കാനം മുതൽ കാനത്തൂർ, എരിഞ്ഞിപ്പുഴ, ബേത്തൂർപ്പാറ, പ്രദേശങ്ങളെ ബന്ധിപ്പിച്ച കുറ്റിക്കോൽ വരെയുള്ള 17 കിലോമീറ്റർ ദൂരമാണ് നവീകരിച്ചത്.




No comments