Breaking News

മാലോം പുഞ്ചയിലെ കുഞ്ഞിക്കണ്ണൻ നായരുടെ കൃഷിഭൂമിയിൽ അനുഭവങ്ങളുടെ നേർ സാക്ഷ്യം പകർന്ന് കൃഷി വകുപ്പിന്റെ കൃഷിപാഠശാല

വെള്ളരിക്കുണ്ട് : കാട്ടാനകൂട്ടങ്ങളെയും കാട്ടു മൃഗങ്ങളെയും അതിജീവിച്ച് മാലോം പുഞ്ചയിലെ ഔവാടക്കൻ കുഞ്ഞി ക്കണ്ണൻ നായർ  ഒരുക്കിയ കൃഷി തോട്ടത്തിൽ ബളാൽ കൃഷി ഭവന്റെ നേതൃത്വത്തിൽ നടത്തിയ കൃഷി പാഠശാല കർഷകർക്ക് പുത്തനറിവ് പകർന്നു.

കേരളസർക്കാർ കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ആത്മ കാസർ കോടിന്റ നേതൃത്വത്തിൽ ഞങ്ങളും കൃഷി യിലേക്ക് എന്നപദ്ധതി യുടെ ഭാഗമായിട്ടാണ്  ബളാൽ കൃഷി ഭവൻ ആണ് കർഷകർക്ക് വേറിട്ട അനുഭവങ്ങൾ പകർന്ന കൃഷിപാഠശാല ഒരുക്കിയത്.

കൃഷിഭവൻ പരിധിയിലെ സ്ത്രീകൾ അടക്കമുള്ള നൂറോളം കർഷകരാണ് കാർഷിക പാഠശാലയിൽ പങ്കെടുത്തത്.

വിത്തുകൾ പാകുന്നത് മുതൽ അവയ്ക്കുള്ള വളപ്രയോഗങ്ങളും മത്സ്യ വളർത്തലിന്റെ സാധ്യതകളും ഒപ്പം കാർഷിക രംഗത്തെ പരീക്ഷണങ്ങളും തൈകൾ ബഡ്ഡ്ഡ് ചെയ്യുന്ന രീതികളും കാർഷിക പാഠശാലയിൽ കർഷകർക്ക് മുൻപിൽ വിവരിക്കുന്ന ക്ലാസുകളും നടന്നു.


ബളാൽ കൃഷി ഭവൻ ഇത്തവണ മികച്ച കർഷകൻ ആയി ആദരിച്ച ഔവ്വാടക്കൻ കുഞ്ഞിക്കണ്ണൻ  നായർ പുഞ്ച എന്ന ഉൾപ്രദേശത്ത്‌ ഒരുക്കിയ അമ്മ എന്ന പേരിലുള്ള കൃഷി ഫാമും പ്രത്യേകതകളും മനസ്സിന് കുളിർമയും പകരുന്ന കാഴ്ചകളും വേറിട്ട കൃഷിരീതികളും എല്ലാം പാടശാലയിൽ പങ്കെടുത്ത കർഷകർക്ക് അനുഭവങ്ങളുടെ നേർ സാക്ഷ്യം പകർന്നു.

വിവിധ ഇനം കോഴികൾ. താറാവുകൾ. പക്ഷികൾ മുയൽ, ചെമ്മരി ആട് മുതൽ വിവിധ ഇനം ആടുകൾ, പശുക്കൾ ഒപ്പം കുതിര ഉൾപ്പെടെ ഉള്ള വയും വർണ്ണ മത്സ്യങ്ങളും പൂക്കളും ഒക്കെ കുഞ്ഞിക്കണ്ണൻ  നായരുടെ കൃഷി തോട്ടത്തിന് ചാരുത പകരുന്നു.

ഒരുദിവസം മുഴുവൻ നീണ്ടു നിന്ന കൃഷി പാടശാലബളാൽ പഞ്ചായത്ത്‌ വികസനകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ അലക്സ് നെടിയകാലയിൽ ഉത്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ അംഗം ജോസഫ് വർക്കി അധ്യക്ഷതവഹിച്ചു..

കൃഷി ഓഫീസർ കെസിയ ചെറിയാൻ. അസി. കൃഷി ഓഫീസർ എസ്. രമേഷ് കുമാർ.ബൈജു എം. വി. ശ്രീഹരി.വി.ഫിഷറീസ് വകുപ്പ് കോടിനേറ്റർ അശ്വിൻ കൃഷ്ണൻ. എബി എം. ബാബു. റിജിൽ റോയ് എന്നിവർ പ്രസംഗിച്ചു. 

No comments