'ആയുസ്സിൻ്റെ പുസ്തകം' നാൽപ്പതാം വാർഷികം; കോളജ് വിദ്യാർത്ഥികൾക്കായി ആസ്വാദനക്കുറിപ്പ് മൽസരം
വെള്ളരിക്കുണ്ട് : സി.വി.ബാലകൃഷ്ണൻ്റെ 'ആയുസ്സിൻ്റെ പുസ്തകം' നോവൽ രചനയുടെ നാല്പതാം വാർഷികാഘോഷങ്ങൾ നോവലിൻ്റെ പശ്ചാത്തല ഭൂമിയായ മാലോത്ത് ആരംഭിക്കുന്നതിൻ്റെ ഭാഗമായി വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രം കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലെ കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന മൽസരം സംഘടിപ്പിക്കുന്നു.
'ആയുസ്സിൻ്റെ പുസ്തകം: ഒരു ആസ്വാദനക്കുറിപ്പ്' എന്നതാണ് വിഷയം.
രചനകൾ അഞ്ചു പേജിൽ കവിയാത്തതും തികച്ചും മൗലികവുമായിരിക്കണം. പ്രിൻസിപ്പാളുടെ സാക്ഷ്യപത്രം സഹിതം നേരിട്ടും വാട്സ് ആപ് വഴിയും സൃഷ്ടികൾ എത്തിക്കാം
വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പരിൽ വാട്സ്ആപ് വഴി ബന്ധപ്പെടുക: 8848240231
No comments