Breaking News

ഗ്രാമദീപം സാംസ്കാരിക വേദി മരുതോം ഓണോത്സവം 2022 സംഘടിപ്പിച്ചു


മലയോര പ്രദേശമായ മരുതോത്തെ ഗ്രാമദീപം സാംസ്കാരിക വേദി വിത്യസ്തങ്ങളായ പരിപാടികൾ ഉൾപ്പെടുത്തി ഓണഘോഷം സംഘടിപ്പിച്ചു .കുട്ടികൾക്കായി വിവിധ കലാകായിക പരിപാടികൾ ,വനിതകൾ ,പുരുഷന്മാർ ,കപ്പിൾസ് എന്നി വിഭാഗങ്ങൾക്ക് വിവിധ മത്സരങ്ങളും പുരുഷ-വനിത കൗണ്ടി വടം വലി എന്നി മത്സങ്ങളും സംഘടിപ്പിച്ചു .നാട്ടിലെ SSLC ,+2 വിജയികൾക്കുള്ള അനുമോദന യോഗവും മത്സര വിജയികൾക്കുള്ള സമ്മാനദാനവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ലക്ഷ്മി, ഉദ്ഘാടനം ചെയിതു .ക്ലബ് പ്രസിഡൻ്റ് റെജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ആശംസകൾ നേർന്നു .സെക്രട്ടറി ശരത്ത് സ്വാഗതം പറഞ്ഞു. തുടർന്ന് നവീൻ പാണത്തുർ നേതൃത്വം നൽകിയ മാജിക്ക് ഷോ അരങ്ങേറി . 

No comments