Breaking News

ഉദ്യോഗസ്ഥ അനാസ്ഥ; കൂലി കിട്ടാതെ തൊഴിലാളികൾ വെസ്റ്റ്എളേരി നർക്കിലക്കാട് മാവേലി സ്റ്റോറിൽ കോവിഡ് കാലത്ത് കിറ്റ് തയ്യാറാക്കിയ തൊഴിലാളികളാണ് വഞ്ചിക്കപ്പെട്ടത്


വെള്ളരിക്കുണ്ട്: ഒരു വർഷം മുൻപ് കോവിഡ് കാലത്ത് കിറ്റ് തയ്യാറാക്കിയ തൊഴിലാളികൾക്ക് ഇതുവരെയും കൂലി ലഭിച്ചില്ലെന്ന് പരാതി. ഉദ്യോഗസ്ഥ അനാസ്ഥ അരോപിച്ച് നീതി തേടി തൊഴിലാളികൾ മന്ത്രിക്കും എംഎൽഎയ്ക്കും പരാതി നല്‍കി. വെസ്റ്റ് എളേരി പഞ്ചായത്തിലെ നർക്കിലക്കാട് മാവേലി സ്റ്റോറിൽ കോവിഡ് കാലത്ത് കിറ്റ് തയ്യാറാക്കിയ തൊഴിലാളികളാണ് ജീവനക്കാരന്റെ അനാസ്ഥ മൂലം കൂലി നിഷേധിക്കപ്പെട്ടത്. 2021 ആഗസ്ത് വരെ 13 മാസം ജോലി ചെയ്തിട്ടും മാനേജർ ചില്ലി കാശ് കൂലി നല്‍കിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. സ്ത്രീകളടക്കം നാല് തൊഴിലാളികളാണ് ജോലി ചെയ്തത്. ഈ മാവേലി സ്റ്റോർ പരിധിയിലെ ഒൻപത് റേഷൻകടയിലെ 5200ഓളം കാർഡുകൾക്കാണ് കിറ്റുകൾ തയ്യാറാക്കിയത്. തയ്യാറാക്കിയ കിറ്റുകൾ വാഹനത്തിൽ കയറ്റുകയും റേഷൻകടകളിൽ ഇറക്കി കൊടുക്കലും ഇവർ തന്നെയാണ്. ഇങ്ങനെ അധ്വാനിച്ച തൊഴിലാളികളുടെ ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപ നൽകാതെ മാവേലി സ്റ്റോർ മാനേജർ ചതിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഇയാൾ വിറ്റുവരവ് ബാങ്കിൽ അടക്കാതെ തിരിമറി നടത്തിയതിന് സസ്പൻഷനിലാണത്രേ. സർക്കാർ ജീവനക്കാരൻ നടത്തിയ തെറ്റിന് പാവപ്പെട്ട തൊഴിലാളികൾ കൂലി ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ്

No comments