Breaking News

ബേങ്കിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് മാലക്കല്ല് സ്വദേശിയായ പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്തു


കാഞ്ഞങ്ങാട് : ബേങ്ക് അക്കൗണ്ടിന് പുതിയ പാസ് വേഡ്ആവശ്യാർത്ഥം പാൻ കാർഡും അക്കൗണ്ട് നമ്പറും ആവശ്യപ്പെട്ട് ബേങ്കിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് 6,98,000 രൂപ തട്ടിയെടുത്തു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മാലക്കല്ല് മാനടുക്കത്തെ തുരുത്തുപറമ്പിൽ മാത്യുവിൻ്റെ മകൻ ഷാൽ ബിൻ മാത്യുവിൻ്റെ രാജപുരം കള്ളാറിലെ എസ്ബിഐ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയെടുത്തത്.ഇക്കഴിഞ്ഞ 20 ന് ആണ് സംഭവം.അക്കൗണ്ട് നമ്പറും പാൻ കാർഡ് നമ്പറും അയച്ചുകൊടുത്തതിന് തൊട്ടുപിന്നാലെ എസ്ബിഐയുടെ ലോനോ ലിങ്ക് അയച്ചുകൊടുക്കുകയും ലിങ്കിൽ ജോയിൻ്റ് ചെയ്ത ശേഷം ഒ.ടി.പി.നമ്പർ അറിയിക്കുകയും ചെയ്തതോടെയാണ് രണ്ടു തവണകളായി 6,98,000 രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമായത്. പണം നഷ്ടപ്പെട്ടതോടെ കള്ളാറിലെ എസ്‌ബി.ഐ അധികൃതരെ വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് ബോധ്യതമായത്.തുടർന്ന് പ്രവാസിയുടെ പിതാവ് മാനടുക്കത്തെ മാത്യു തുരുത്തുപറമ്പിൽ (54) കാസറഗോഡ് ജില്ലാ പോലീസ് മേധാവിക്കും സൈബർ സെല്ലിലും പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ രാജപുരം പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments