Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ്ണാ സമരം നടത്തി


വെള്ളരിക്കുണ്ട് : കേരളത്തിലെ റേഷൻ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ്ണാ സമരം നടത്തി.

ഓഗസ്റ്റ് മാസത്തെ കമ്മിഷൻ നൽകുക , സർക്കാർ പ്രഖ്യാപിച്ച ഫെസ്റ്റിവൽ അലവൻസ് 1000രൂപ ഉടൻ നൽകുക , വേതന പാക്കേജ് പരിഷ്കരിക്കുക, കോവിഡ്  കാല അതിജീവന കിറ്റ് കമ്മിഷൻ നൽകുക ,  മണ്ണെണ്ണയുടെ ഡോർ ഡെലിവറി നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി AKRRDA (ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ ) വ്യാപകമായി സെപ്റ്റംബർ 26 ന് എല്ലാ താലുക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ ധർണ്ണാ സമരം നടത്തുന്നതിന്റെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണാ സമരം AKRRDA സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ. നടരാജൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സമര പരിപാടിയിൽ സജീവ് പാത്തിക്കര അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെകട്ടറി E N ഹരിദാസ് സ്വാഗതം പറഞ്ഞു. ജില്ലാ നേതാക്കളായ ശശിധരൻ പെരിയങ്ങാനം, പ്രമോദ് മങ്കയം, മനോജ് നർക്കിലക്കാട്, ശശിധരൻ തട്ടുമ്മൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ശ്രീ ഷിജു പാലാവയൽ നന്ദി പ്രകാശിപ്പിച്ചു.

No comments