Breaking News

ചികിത്സയ്‌ക്കെത്തിയ മധ്യവയസ്‌കയോട് മോശമായി പെരുമാറി; സർക്കാർ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ


കട്ടപ്പന: സര്‍ക്കാര്‍ ആശുപത്രിയില്‍ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ ജീവനക്കാരന്‍ അറസ്റ്റില്‍. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റന്‍ഡര്‍ കോതമംഗലം പുതുപ്പാടി സ്വദേശി പൗലോസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സയ്ക്കായി എത്തിയ വീട്ടമ്മയോടായിരുന്നു ഇയാള്‍ മോശമായി പെരുമാറിയത്. കൈയ്ക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ വീട്ടമ്മയ്ക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ഓപ്പറേഷന്‍ ടേബിളില്‍ വെച്ചായിരുന്നു മോശം പെരുമാറ്റമുണ്ടായത്. മറ്റ് ജീവനക്കാര്‍ ടേബിളിന് സമീപത്തു നിന്നും മാറിയ സമയത്ത് പൗലോസ് മോശമായി പെരുമാറുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് കട്ടപ്പന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അന്വേഷണത്തിന് ശേഷമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


No comments