Breaking News

മലയോരത്തിന്റെ പ്രകൃതിഭംഗിയിൽ ചിത്രീകരിച്ച ബേസിൽ ജോസഫിന്റെ 'പാൽതു ജാൻവർ' ഇന്ന് തീയേറ്ററുകളിലേക്ക്


ആലക്കോട്: മലയോര മേഖലയുടെ പ്രകൃതിഭംഗിയും കാർഷിക ജീവിതങ്ങളും കോർത്തിണക്കി പൂർണ്ണമായും കണ്ണൂരിലും മലയോര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച പാൽതു ജാൻവർ' ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. 

ഇരിട്ടി പടിയൂർ സ്വദേശി സംഗീത് പി.രാജനാണ് സിനിമയുടെ സംവിധായകൻ. പൈതൽമല, കുടിയാൻമല, ഉളിക്കൽ, ഇരിട്ടി തുടങ്ങിയ മലയോര പ്രദേശങ്ങളിലും കണ്ണൂർ ടൗണിലുമായാണ് പാൽതു ജാൻവർ ചിത്രീകരിച്ചത്.

പൈതൽമല അടക്കമുള്ള മലയോരത്തിന്റെ മനോഹാരിതക്ക് ഏറെ പ്രാമുഖ്യം നൽകിയുള്ള സിനിമ ക്ഷീര കർഷകർ അടക്കമുള്ള കാർഷികമേഖലയുടെ ജീവിതം പറയുന്നതാണ്. ബേസിൽ ജോസഫാണ് നായകൻ. ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുനേഷ്, ജയാ കുറുപ്പ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവായ കഥാകൃത്ത് വിനോയി തോമസ്, അനീഷ് അജ്ജലി എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്. സിനിമയുടെ അണിയറയിലുള്ളവരിൽ ഏറെ പേരും മലയോരത്തുനിന്നുള്ളവരാണെന്നതും പാൽതു ജാൻവറിന്റെ പ്രത്യേകതയാണ്.

No comments