Breaking News

കൊടുംകാട് വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കി പച്ചക്കറി കൃഷിയിൽ വിജയഗാഥ തീർത്ത് കരിന്തളത്തെ സുരേന്ദ്രൻ


കരിന്തളം: കൃഷിയെ നെഞ്ചോട് ചേർത്ത് പിടിച്ച് കരിന്തളത്തെ കെ.സുരേന്ദ്രൻ ഒരു പതിറ്റാണ്ടുകാലമായി സുരേന്ദ്രൻ ഈ മേഖലയിൽ ജൈത്രയാത്ര തുടരുന്നത്. കരിന്തളം കളരിയാൽ ഭഗവതി ക്ഷേത്ര പരിസരത്തെ തരിശായിക്കിടന്ന കൊടുംകാട് വെട്ടിത്തെളിച്ചാണ് സുരേന്ദ്രൻ കൃഷിയോഗ്യമാക്കിയത്. പാമ്പുകളുടെയും മറ്റ് ഇഴജന്തുക്കളുടെയും വാസകേന്ദ്രമായിരുന്നു ഒരു ഘട്ടത്തിൽ ഇവിടം. കിണർ നിർമ്മാണത്തിലും കവുങ്ങ് കയറ്റത്തിലും സജീവമായിരിരുന്ന സുരേന്ദ്രൻ ഒരു പരീക്ഷണമെന്ന നിലയിലാണ്. 12 വർഷങ്ങൾക്ക് മുമ്പാണ് കൃഷി മേഖലയിലേക്ക് ഇറങ്ങിയത് മൂന്ന് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. കക്കിരി, നരമ്പൻ, പാവക്ക, പയർ, കുമ്പളം, മത്തൻ, വെള്ളരി, ചേമ്പ്, ചേന,മഞ്ഞൾ, കപ്പ, ഏത്തവാഴ,ഇഞ്ചി, മധുരക്കിഴങ്ങ് എന്നിവയാണ് കൃഷിയിടത്തിലുള്ളത്. കാഞ്ഞങ്ങാട്ടെ വളം ഡിപ്പോയിൽ നിന്നാണ് വിത്തുകൾ വാങ്ങുന്നത്. ഭാര്യ ഏ.വി രമണി പശുവളർത്തലിൽ സജീവമായതോടെ ചാണകവും യഥേഷ്ടം വള പ്രയോഗവും നടത്താൻ കഴിയുന്നു. മുഴുവൻ കൃഷിയും പന്തലിനു മുകളിലേക്ക് പടർത്തിയാണ് കൃഷി രീതി. ആദ്യമൊക്കെ ഒറ്റയാൾ പട്ടാളമായിരുന്നു. ജലസേചനവും മറ്റ് സൗകര്യങ്ങളുമൊരുക്കേണ്ടതുകൊണ്ട് അടുത്ത കാലത്തായി സഹായത്തിനു രണ്ട് പേരുമുണ്ട്. നിലമൊരുക്കാനും പന്തൽ നിർമ്മാണത്തിനും ഒരു ലക്ഷത്തോളം ചിലവാകും.

 നീലേശ്വരം ചോയ്യങ്കോട്, തോളേനി, കരിന്തളം എന്നിവിടങ്ങളിലാണ് പച്ചക്കറികൾ വിൽപ്പന നടത്തുന്നത്. ഓണക്കാല പച്ചക്കറി കൃഷിയും തൊട്ടടുത്ത സ്ഥലത്ത് ഒരുങ്ങുകയാണ്. കിണർ നിർമ്മാണത്തിലും കവുങ്ങ് കയറ്റവും മിഷ്യൻ ഉപയോഗിച്ചുള്ള കാട് വെട്ടും, കൂടാതെ പശുവളർത്തൽ, മത്സ്യ കൃഷി, അസോള കൃഷി എന്നിവയുമുണ്ട്

No comments