Breaking News

ദേശീയ പോഷണ മാസാചരണം ജില്ലാതല ഉദ്ഘാടനവും സെമിനാറും രാജപുരത്ത് നടന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു


രാജപുരം: ദേശീയ പോഷണ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു . കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു . ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം ) ഡോ.മോഹനന്‍ ഇ മുഖ്യപ്രഭാഷണം നടത്തി . കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷിനോജ് ചാക്കോ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രേഖ സി , കള്ളാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സന്തോഷ് വി ചാക്കോ, പഞ്ചായത്തംഗം വനജ ഐത്തു , രാജപുരം ഹോളി ഫാമിലി എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ ജോബി ജോസഫ് , ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ , പുടംകല്ല് താലുക്കാശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ , ദേശീയ ആരോഗ്യ ദൗത്യം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കമല്‍ കെ. ജോസ്, പുടംകല്ല് താലൂക്ക് ആശുപത്രി അഡോളസെന്റ് കൗണ്‍സിലര്‍ ജാനറ്റ് സി. എസ് എന്നിവര്‍ സംസാരിച്ചു. പൂടംകല്ല് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുകു.സി സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിഷോ കുമാര്‍ നന്ദിയും പറഞ്ഞു .

തുടര്‍ന്ന് നടന്ന ബോധവത്കരണ സെമിനാറില്‍ കൗമാര പോഷണം എന്ന വിഷയത്തില്‍ പുടംകല്ല് താലൂക്ക് ആശുപത്രി ഡയറ്റീഷ്യന്‍ മൃദുല അരവിന്ദ് ക്ലാസ്സെടുത്തു .

ചടങ്ങിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്‌നോത്തരി മത്സരം ,പോസ്റ്റര്‍ രചനാ മത്സരം എന്നിവയും സംഘടിപ്പിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം ), ദേശീയ ആരോഗ്യ ദൗത്യം, രാഷ്ട്രീയ കിഷോരി സ്വാസ്ഥി കാര്യക്രം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്ന് മുതല്‍ 30 വരെ ദേശീയ പോഷണ മാസമായി ആചരിച്ച് വരുന്നു. ശാരീക മാനസീകാരോഗ്യത്തിനും വളര്‍ച്ചക്കും പോഷണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പോഷണ മാസാചരണം നടത്തി വരുന്നത്. മാസാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി , കാസറഗോഡ് ജനറല്‍ ആശുപത്രി, നീലേശ്വരം, പൂടംകല്ല് താലുക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഡയറ്റീഷ്യന്‍മാരുടെ സേവനം ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ. വി രാംദാസ് അറിയിച്ചു.

No comments