Breaking News

റാണിപുരത്ത് ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു


പനത്തടി : വിനോദ സഞ്ചാരത്തിനായി രാജപുരം റാണിപുരത്ത് എത്തിയ യുവാക്കൾ സഞ്ചരിച്ച ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ദേലംപാടി പരപ്പ നൂജിബട്ടിലെ ശ്രീധരൻ - കാർത്യായനി ദമ്പതികളുടെ മകൻ എസ്. ശ്രീകേഷ് (19) ആണ് മരിച്ചത്. അയൽവാസിയും സുഹൃത്തുമായ ഇബ്രാഹിം അൻസിഫ് (17) നാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കണ്ണൂർപരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് ബൈക്കുകളിലായി നാല് പേരാണ് റാണിപുരത്തേക്ക് പോയത് .തിരിച്ച് വരുന്നതിനിടെ ശ്രീകേഷ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാർ ഉടനെ പൂടംങ്കല്ല് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏക സഹോദരൻ ശ്രീശാന്ത് .

No comments