'ഇൻസ്പെയർ 2022' തുടി സാംസ്കാരിക വേദി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ ചുള്ളിക്കരയിൽ മോട്ടിവേഷൻ ക്ലാസ് നടത്തി
ചുള്ളിക്കര: തുടി സാംസ്കാരിക വേദി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കള്ളാർ ഗ്രാമ പഞ്ചായത്തിലെ എസ്.എസ് എൽ സി, പ്ലസ് ടൂ ക്ലാസുകളിൽ പഠിക്കുന്ന മാവിലൻ, മലവേട്ടുവ ഗോത്ര വിദ്യാർത്ഥികൾക്കു വേണ്ടി , ഇൻസ്പയർ 2022, മോട്ടിവേഷൻ ക്ലാസ് ഒക്ടോബർ ഒമ്പതിന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ചുള്ളിക്കര വ്യാപാര ഭവനിൽ വച്ച് നടത്തി. കള്ളാർ ഗ്രാമ പഞ്ചായത്ത് മെമ്പർ അജിത്ത് ബി ഉദ്ഘാടനം ചെയ്തു. ജനാർദ്ദനൻ മാസ്റ്റർ പണാം കോട്, സിനു കുര്യാക്കോസ്, അംബികാ ജയകുമാർ , ബിനുവിനാഗൻ, കൃഷ്ണൻ, സുകുമാരൻ കുട മിന്ന, ഗണേശൻ . കെ.എം എന്നീ വർ സംസാരിച്ചു.
കമലാക്ഷൻ കാക്കോൽ , ബാലകൃഷ്ണൻ ക്ലായിക്കോട്, ജയചന്ദ്രൻ ചാമക്കുഴി, എന്നീവർ ക്ലാസ് എടുത്തു. കെ.സി മോഹനൻ എഴാംമൈൽ, മോഹനൻകോട്ടപ്പാറ എന്നീവർ പരിപാടികൾക്ക് നേതൃത്വം നൽകി.
No comments