Breaking News

മഞ്ചേശ്വരത്ത് വൻ ലഹരിവേട്ട യുവാവും യുവതിയും പിടിയിൽ


മഞ്ചേശ്വരം ഹൊസങ്കടിയില്‍ വന്‍ ലഹരിവേട്ട. ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പ്പന നടത്തിവന്ന യുവാവും യുവതിയും പൊലീസിന്റെ പിടിയിലായി. ബഡാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താന സ്വദേശിനി സെന ഡിസൂസ (23) എന്നിവരാണ് കാസര്‍കോട് ഡിവൈഎസ്പി വി.വി മനോജിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസപി സി.എ അബ്ദുള്‍ റഹീം, മഞ്ചേശ്വരം സിഐ സന്തോഷ് കുമാര്‍, എസ്‌ഐ അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. പ്രതികളില്‍ നിന്നും 21 ഗ്രാം എംഡിഎംഎയും 10850 രൂപയും പിടിച്ചെടുത്തു. എസ്‌ഐ തോമസ്, എസ്‌സിപിഒമാരായ ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, സജീഷ്, ഹരീഷ്, വനിതാ സിപിഒ ലിജോ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.

No comments